കൊച്ചി: മയിലിനെ കറി വെക്കാൻ പോകുന്നുവെന്ന് പറഞ്ഞുകൊണ്ട് ദുബായിലേക്ക് പോയ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ ചിക്കൻ കറിവെച്ച് വിവാദത്തിൽ നിന്നും തലയൂരിയത് വാർത്തയായിരുന്നു. അതിനുശേഷം ഫിറോസ് ഒട്ടകത്തെ ചുടാൻ ഷാർജയിലേക്ക് യാത്ര തിരിച്ചിരുന്നു. ഇപ്പോഴിതാ ഒട്ടകത്തെ വാങ്ങിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫിറോസ്. ഒട്ടകത്തെ പാചകം ചെയ്യുന്നതിനായി മാർക്കറ്റിൽ നിന്നും വാങ്ങുന്നതാണ് പുതിയ വീഡിയോ.
ചുടാനായി ഒരു ഒട്ടകത്തെ വാങ്ങി. ഇത് നമ്മൾ പൊളിക്കും വീഡിയോ കണ്ടുനോക്കൂ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നകത്. ഒട്ടകത്തെ വാങ്ങുന്നത് മാത്രമാണ് വീഡിയോയിലുള്ളത്. അടുത്ത വീഡിയോയിൽ ഒട്ടകത്തെ നിർത്തി ചുടുമെന്നും ഫിറോസ് പറയുന്നുണ്ട്. വീഡിയോയ്‌ക്ക് റീച്ച് കിട്ടാനുള്ള ഫിറോസിന്റെ ഓരോരോ തന്ത്രങ്ങളാണിതെന്നാണ് വീഡിയോയ്‌ക്ക് കമന്റിലൂടെ ലഭിക്കുന്ന പ്രതികരണം.
ഫിറോസ് മയിലിനെ കറിവെയ്‌ക്കാൻ പോകുന്നുവെന്ന വീഡിയോ വലിയ വിവാദമായിരുന്നു. പിന്നാലെ അതിൽ നിന്നും ഫിറോസ് പിന്മാറിയിരുന്നു. നാട്ടിൽ മയിലിനെ തൊടുകയോ പിടിക്കുകയോ ചെയ്താൽ പ്രശ്നമാണ്. അതിനാലാണ് ദുബായിൽ വെച്ച് കറിവെയ്‌ക്കുന്നത്. നാട്ടിൽ ഇതാരും ചെയ്യരുതെന്നും ഫിറോസ് നിർദ്ദേശിച്ചിരുന്നു. തുടർന്ന് വിമർശനം ശക്തമായതോടെ ഇതിനെ കറിവെയ്‌ക്കാനല്ല മറിച്ച് മറ്റൊരാൾക്ക് കൊടുക്കാനാണ് വാങ്ങിയതെന്ന് ഫിറോസ് പറയുകയായിരുന്നു.
മയിലിനെ ഒരിക്കലും കറി വെക്കില്ല. അത് ഞങ്ങളുടെ ദേശീയ പക്ഷിയാണ്. ഭക്ഷിക്കാനുള്ള ഒരു ജീവിയല്ല മയിൽ. മയിലിന്റെ ഭംഗി കണ്ടാൽ അങ്ങനെ ആർക്കും ചെയ്യാൻ തോന്നില്ല. മനുഷ്യനായിട്ടുള്ളവൻ മയിലിനെ കറി വെക്കില്ല. ഏത് രാജ്യത്ത് പോയാലും മയിലിനെ ദ്രോഹിക്കരുത്. അത് അടുത്ത തലമുറയ്‌ക്ക് കൊടുക്കേണ്ട സന്ദേശം കൂടിയാണ്. കോമഡി കണ്ടന്റ് ക്രിയേറ്റ് ചെയാൻ വേണ്ടി മാത്രമാണ് ഇത് ചെയ്തത് എന്നും ഫിറോസ് പറഞ്ഞിരുന്നു.
















Comments