കോഴിക്കോട് ; ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം . സംഭവത്തെ അപലപിക്കുന്നതായും , ഇത് അംഗീകരിക്കാനാകുന്നതല്ലെന്നുമാണ് ഡിവൈഎഫ് ഐ യുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിവിധ വിഷയങ്ങളോട് യോജിക്കാനും വിയോജിക്കാനും ജനാധിപത്യപരമായി അവകാശമുള്ള ഭരണഘടന നില നിലനില്‍ക്കുന്ന രാജ്യമാണിത്. എന്നാല്‍ അഭിപ്രായഭിന്നതകളെ തെരുവിലിട്ട് ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡിവൈഎഫ്‌ഐ പറയുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേരളത്തിൽ നിരവധി തവണ ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഡി. വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിനടുത്തുള്ള തൊടിയിൽ പ്രദേശത്തേക്ക് യുവജന പരേഡ് സംഘടിപ്പിച്ചിരുന്നുവെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Comments