കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.മുഖ്യപ്രതിയായ പൾസർ സുനിയുടെ കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പൾസർ സുനിയുടെ അമ്മയാണ് നിർണായക വിവരങ്ങൾ പുറത്ത് വിട്ടത്. പൾസർ സുനി 2018 ൽ എഴുതിയ കത്താണ് പുറത്ത് വിട്ടത്.തനിക്കെന്തെങ്കിലും സംഭവിച്ചാൽ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് അമ്മയ്‌ക്ക് സൂക്ഷിക്കാൻ കൊടുത്തതായിരുന്നു കത്ത്.
നടിയെ ആക്രമിച്ച സംഭവത്തിൽ മാസങ്ങൾ നീണ്ട ഗൂഡാലോചനയുണ്ടെന്ന് കത്ത് വ്യക്തമാക്കുന്നു.ഗൂഡാലോചനയിൽ ദിലീപിനൊപ്പം മറ്റ് പലരും പങ്കാളികളായി.സംഭവത്തിൽ നടൻ സിദ്ദിഖിന്റെ പങ്കും കത്ത് വെളിപ്പെടുത്തുന്നുണ്ട്.ദിലീപ് ഗൂഡാലോചന നടത്തുമ്പോൾ സിദ്ദിഖും അടുത്തുണ്ടായതായാണ് വെളിപ്പെടുത്തൽ.
കൃത്യം നടത്താൻ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗദാനം ചെയ്തെന്നും അമ്മ പറയുന്നു. ജീവന് ഭീഷണി ഉണ്ടെന്ന് സുനി പറഞ്ഞിരുന്നു. ഒളിവിൽ കഴിയുമ്പോൾ കൊലപെടുത്താൻ ശ്രമം നടന്നു. ജയിലിൽ അപായപ്പെടുത്തും എന്ന് ഭയമുണ്ട്. കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും പൾസർ സുനിയുടെ അമ്മ പറയുന്നു.
‘എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല.കാരണം ഞാൻ തെ്‌റ് ചെയ്തിട്ടുണ്ട്.പക്ഷേ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓർക്കണം.മൂന്ന് വർഷം മുൻപ് പറഞ്ഞ കാര്യം പുറത്തറിഞ്ഞാൽ ജനം ആരാധിക്കുകയില്ല.തല്ലികൊല്ലുംസ്വന്തം കുഴി ചേട്ടൻ തന്നെ തോണ്ടിയതല്ലേ’ എന്ന് സുനി കത്തിൽ പറയുന്നു.
‘യജമാനൻ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവൽക്കാരനായതിനാലാണ്.യജമാനനോടുള്ള സ്‌നേഹത്താൽ മുരളുകയും കുരയ്‌ക്കുകയും ചെയ്യും. പക്ഷേ അതിനെ ഇനി ആവശ്യമില്ലെന്ന് കണ്ടാൽ ഒന്നിനും പറ്റില്ലെന്ന് കണ്ടാൽ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാൻ എല്ലാം കോടതിയിൽ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീർക്കാമെന്ന്’ പൾസർ സുനി കത്തിൽ പറയുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് പൾസർ സുനിയുടെ കത്ത് പുറത്ത് വന്നിരിക്കുന്നത്.
















Comments