നവദമ്പതികൾക്ക് രാപ്പാർക്കാം; വെള്ള ഭവനങ്ങളും മുന്തിരിത്തോപ്പുകളും മാടിവിളിക്കുന്ന സാന്തോറിനി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

നവദമ്പതികൾക്ക് രാപ്പാർക്കാം; വെള്ള ഭവനങ്ങളും മുന്തിരിത്തോപ്പുകളും മാടിവിളിക്കുന്ന സാന്തോറിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2022, 06:48 pm IST
FacebookTwitterWhatsAppTelegram

കല,സംസ്‌കാരം,കായികം എല്ലാത്തിന്റെയും പിള്ളത്തൊട്ടിലായ ഗ്രീസ് അതിന്റെ പൗരാണികമായ സവിശേഷതകളാൽ ലോകത്തെ എന്നും തന്റെ ആകർഷണ വലയത്തിനുള്ളിലാക്കുന്നു.പൗരാണിക നഗരത്തിലുപരി ഗ്രീസ് ലോകത്തെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.മനുഷ്യജീവിതത്തിനിടയ്‌ക്ക് ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ട അതിമനോഹരമായ സ്ഥലങ്ങൾ ഗ്രീസിന് സ്വന്തമാണ്. അതിലൊന്നാണ് സാന്റോറിനി ദ്വീപ്.

ലോകത്തിൽ മറ്റൊരിടത്തും കാണുവാൻ സാധ്യതയില്ലാത്ത തരത്തിലുള്ള നയനമനോഹരമായ സൂര്യാസ്തമയം. വെളുത്ത ചായം പൂശി അസ്തമയത്തിന്റെയും കടലിന്റയും നിറം വാരിനിൽക്കുന്ന കെട്ടിടങ്ങൾ… ഇത്രയും മാത്രം മതി സാൻറോറിനി എന്ന ഗ്രീസിലെ സ്വർഗ തുല്യമായ ദ്വീപിനെ വിശേഷിപ്പിക്കുവാൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമായി സാൻറോറിനി വളർന്നിരിക്കുകയാണ്. ധാരാളം ആളുകൾ, സാന്റോറിനിയെ അവരുടെ വിവാഹത്തിനുള്ള വേദിയായും ഹണിമൂൺ ഡെസ്റ്റിനേഷനായും തെരഞ്ഞെടുക്കുന്നു.

സാന്റോറിനിയെക്കുറിച്ചുള്ള ചില വിചിത്രവും രസകരവുമായ വസ്തുതകൾ അറിയാം….

വളരെയധികം മാറ്റങ്ങളിലൂടെ കടന്നുപോയതാണ് സാന്റോറിനി എന്ന പേര്. ആദ്യ കാലത്ത് അതായത്, നിയോലിത്തിക്ക് കാലഘട്ടത്തിൽ, വൃത്താകൃതിയിലുള്ളത്’ എന്നർത്ഥം വരുന്ന സ്‌ട്രോംഗോലി എന്ന പേരിലായിരുന്നു ദ്വീപ് അറിയപ്പെട്ടിരുന്നത്. വർഷങ്ങൾക്ക് ശേഷം, ദ്വീപിന്റെ പേര് ഏറ്റവും മനോഹരം എന്നർത്ഥം വരുന്ന കല്ലിസ്റ്റേ എന്നാക്കി മാറ്റി, തുടർന്ന്, ഗ്രീക്ക് സ്വാതന്ത്ര്യത്തിന് ശേഷം, തലസ്ഥാന നഗരത്തിന്റെ പേരിൽ തെര എന്ന് വിളിക്കപ്പെട്ടു.

പെരിസ്സ ഗ്രാമത്തിലെ പഴയ കത്തീഡ്രലിന്റെ പേരിൽ നിന്ന് ‘സാന്താ’, ‘ഐറിൻ’ എന്നീ പദങ്ങളുടെ സങ്കോചമാണ് ‘സാന്തോറിനി’ എന്ന പേര്. എങ്കിലും, ‘തെര’ ദ്വീപിന്റെ ഔദ്യോഗിക നാമമായി തുടരുന്നു. ദ്വീപിലെ സ്ഥിരതാമസക്കാരേക്കാളും അധികം ഓരോ വർഷവും ഇവിടെ സന്ദർശകർ എത്തിച്ചേരാറുണ്ട്. 2011 ലെ സെൻസസ് പ്രകാരം ദ്വീപിലെ ജനസംഖ്യ 15,550 ആണ്. എന്നാൽ ഇത്ര കുറച്ച് താമസക്കാർ ഉണ്ടായിരുന്നിട്ടും, ഓരോ വർഷവും 2 ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ സാന്റോറിനി സന്ദർശിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

വെളുത്ത ചായം പൂശി നിൽക്കുന്ന അതിമനോഹരമായ വീടുകളാണ് സാന്റോറിനിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. എന്തുകൊണ്ടാണ് ഇവിടുത്തെ വീടുകളെല്ലാം വെളുത്ത നിറത്തിൽ കാണപ്പെടുന്നത് എന്നതിനുത്തരം ഇതുവരെയും കൃത്യമായി ആർക്കും അറിയില്ല. പല കാരണങ്ങളിലൊന്നാി പറയുന്നത് വെളുത്ത നിറം വീടകങ്ങളെ തണുപ്പിക്കും എന്നാണ്. വെളുത്ത പെയിന്റ് ഇരുണ്ട നിറങ്ങളേക്കാൾ കുറഞ്ഞ ചൂട് ആഗിരണം ചെയ്യുന്നു, ഇത് ചൂടുള്ള ഗ്രീക്ക് വേനൽക്കാലത്തെ കൂടുതൽ സഹനീയമാക്കുന്നു.

മറ്റൊന്ന്, 1938-ൽ ഇയോനിസ് മെറ്റാക്‌സസിന്റെ സ്വേച്ഛാധിപത്യത്തിൻ കീഴിൽ സംഭവിച്ച കോളറ പൊട്ടിപ്പുറപ്പെട്ടതാണ്! വെളുത്ത പെയിന്റിൽ ചുണ്ണാമ്പുകല്ല് അടങ്ങിയിരുന്നു, ഇത് അണുനാശിനിയായി , അണുബാധയുടെ വ്യാപനം തടയാൻ സഹായിക്കുന്നു.വെറും സൗന്ദര്യത്തിന് വേണ്ടിയല്ല സാന്റോറിനിക്കാർ വീടുകൾക്ക് വെളുത്ത ചായം പൂശുന്നതെന്ന് സാരം.

സാന്റോറിനിയിലെ കെട്ടിടങ്ങൾ വെളുത്തതാണെങ്കിലും ഇവിടെ ഏറ്റവും സുലഭമായ പാനീയത്തിന്റെ നിറം ചുവപ്പാണ്.കാരണമെന്തെന്നോ വെള്ളത്തേക്കാളും സമൃദ്ധമാണ് ഇവിടെ ലഭ്യമാകുന്ന വൈനിന്റെ അളവ്.വൈനിന്റെയും മുന്തിരിയുടെയും കാര്യത്തിൽ ഇത്രത്തോളം വ്യത്യസ്തത പുലർത്തുന്ന മറ്റൊരിടവും ലോകത്തിലില്ല. 100ൽ അധികം വ്യത്യസ്ത തരത്തിലുള്ള മുന്തിരികളാണ് ദ്വീപിൽ വളരുന്നത്. മഴ വളരെ കുറവായ ഇവിടെ വെള്ളത്തേക്കാൾ വൈൻ സമൃദ്ധമാണ് എന്നാണ് പറയപ്പെടുന്നത്.

സാന്റോറിനി, അതിന്റെ അതുല്യമായ കാലാവസ്ഥയും അഗ്‌നിപർവ്വത മണ്ണിലെ ധാതുക്കളുടെ ഉള്ളടക്കവും കാരണം ഗ്രീസിൽ ഏറ്റവും മികച്ച വീഞ്ഞ് ഇവിടെയാണുള്ളത്. Assyrtiko ഏറ്റവും പ്രശസ്തമായ ഇനം ആണ്, ധാതുക്കളാൽ സമ്പുഷ്ടവും വളരെ രുചികരവും ആണിത്. ഇവിടെ പ്രസിദ്ധമായ ഒരു വൈൻ മ്യൂസിയവുമുണ്ട്. സാന്റോറിനിയെക്കുറിച്ചുള്ള മറ്റൊരു രസകരമായ വസ്തുത, ലോകമെമ്പാടുമുള്ള ഒരേയൊരു കാൽഡെറയാണ് സാന്റോറിനിയിലെ കാൽഡെറ.

അഗ്‌നിപർവ്വത മണ്ണിൽ ഗുഹാഭവനങ്ങളും വാസ്തുവിദ്യകളും സംരക്ഷിക്കപ്പെടുന്ന ഭൂമിയിലെ ചുരുക്കം സ്ഥലങ്ങളിൽ ഒന്നാണിത്.വിനാശകരമായ പൊട്ടിത്തെറി ദ്വീപിന്റെ മധ്യഭാഗം മുങ്ങാൻ കാരണമായി, അതിന്റെ ഫലമായി ‘കാൽഡെറ’ എന്നറിയപ്പെടുന്ന വളരെ ആഴത്തിലുള്ള ഗർത്തം ഉണ്ടായി. 1,310 അടി ആഴത്തിലാണ് ഈ ഗർത്തം. ഏകദേശം 3,000 വർഷങ്ങൾക്ക് മുമ്പ് കാൽഡെറയ്‌ക്ക് കാരണമായ അഗ്‌നിപർവ്വതം ഇപ്പോഴും വളരെ സജീവമാണ്. 1956-ലാണ് ഏറ്റവും പുതിയ പൊട്ടിത്തെറി ഉണ്ടായത്. അതിന്റെ ഫലമായി ഉണ്ടായ ഭൂകമ്പം മൂലം റോക്ക എന്ന ഒരു ചെറിയ ഗ്രാമം കടലിൽ മുങ്ങിപോയി.

ഇത്രയൊക്കെ കേട്ടിട്ട് വെള്ള നഗരത്തിലേക്ക് ഒരു യാത്ര പോയാൽ കൊള്ളാമെന്നുണ്ടോ? എങ്കിൽ തയ്യാറായികോളൂ സാന്റോറിനി സഞ്ചാരികളേയും കാത്തിരിപ്പാണ്

Tags: greece
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies