ആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പോപ്പുലർഫ്രണ്ട് പ്രവർത്തകർ പിടിയിൽ. കേസിലെ മുഖ്യപ്രതികളായ രണ്ട് മണ്ണഞ്ചേരി സ്വദേശികളെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഇതുവരെ 16 പേരാണ് പിടിയിലായത്.
ഇതിന് മുൻപ് തന്നെ കേസിലെ മുഖ്യപ്രതികളായ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ 12 പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. ഇനിയും നാല് പ്രതികളെയാണ് പിടികൂടാനുള്ളത്. ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്. കേസിൽ ആകെ 25 പേരോളം പ്രതികളുണ്ടെന്നാണ് പോലീസ് റിപ്പോർട്ട്. ഗൂഢാലോചനയിൽ പങ്കെടുത്ത കൂടുതൽ പോപ്പുലർഫ്രണ്ട് നേതാക്കൾക്ക് നേരെ അന്വേഷണം പുരോഗമിക്കുകയാണ്.
നിലവിൽ കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. മുഴുവൻ പ്രതികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൃത്യമായ ഗൂഢാലോചനയ്‌ക്ക് ശേഷമാണ് രൺജീതിനെ പോപ്പുലർഫ്രണ്ട് ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവരാൻ മുഴുവൻ പ്രതികളും അറസ്റ്റിലാകേണ്ടതുണ്ട്.
















Comments