ഡൽഹി: സിനിമാ താരം സ്വര ഭാസ്‌കറിന് കൊറോണ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം രോഗ വിവരം അറിയിച്ചത്. രോഗലക്ഷണങ്ങളായ പനി,തലവേദന, രുചി ഇല്ലായ്മ എന്നിവ അനുഭവപ്പെടുന്നുവെന്നുവെന്നും വീട്ടിൽ താനും മാതാപിതാക്കളും ക്വാറൻന്റൈനിലാണെന്നും താരം അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി താനുമായി സമ്പർക്കമുണ്ടായവർ രോഗനിർണ്ണയത്തിന് ആർടിപിസിആർ പരിശോധന നടത്തണമെന്നും സ്വര ഭാസ്‌കർ പറഞ്ഞു.കഴിഞ്ഞ 5ന് വൈകീട്ടാണ് രോഗം സ്ഥിരീകരിച്ചത്. അന്ന് മുതൽതന്നെ ക്വാറൻന്റൈനിലാണെന്നും താരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. നിർമ്മാതാവ് ഏക്താ കപൂർ, റിയ കപൂർ, ജോൺ എബ്രഹാം എന്നിവർക്കും അടുത്തിടെ കൊറോണ പോസിറ്റീവായിരുന്നു.
Comments