ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യം വധിച്ച ഭീകരനെ തിരിച്ചറിഞ്ഞു. ഭീകരരിൽ ഒരാൾ ശ്രീനഗർ സിറ്റി സ്വദേശിയായ വാസീം ആണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ പക്കൽ നിന്നും മൂന്ന് എകെ 56 റൈഫിളും പോലീസ് കണ്ടെടുത്തിരുന്നു.
രാവിലെയാണ് ജമ്മുകശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ മൂന്ന് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സൈന്യം വകവരുത്തിയിരുന്നു. ഇതിലൊരാളെയാണ് തിരിച്ചറിഞ്ഞത്. ബഡ്ഗാമിലെ സോൾവ ക്രാൾപോര ചന്ദൂര മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
എകെ സീരീസ് റൈഫിളുകൾ കൂടാതെ എട്ട് മാഗസീനുകളും ചില രേഖകളും ഭീകരരുടെ പക്കൽ നിന്നും സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഇതോടെ ഈ വർഷം നടന്ന ഏറ്റുമുട്ടലുകളിൽ 11 ഭീകരരെ ഇതുവരെ സൈന്യം വധിച്ചതായി കശ്മീർ ഐജി വിജയ് കുമാർ വ്യക്തമാക്കി.
















Comments