എറണാകുളം : നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളിലെ ശബ്ദം ദിലീപ് സ്റ്റുഡിയോയിൽ കൊണ്ടുപോയി വർദ്ധിപ്പിച്ചതായി സംവിധായകൻ ബാലചന്ദ്രകുമാർ. അന്വേഷണ സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതേ സമയം ഇക്കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം ആരംഭിച്ചു.
പൾസർസുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപ് തന്റെ മുന്നിലിരുന്ന് കണ്ടിരുന്നു. ഈ ദൃശ്യങ്ങളുടെ ഒറിജിനൽ ശബ്ദത്തിന് വ്യക്തത കുറവായിരുന്നു. അതിനാൽ ദൃശ്യങ്ങളുടെ ശബ്ദം സ്റ്റുഡിയോയിൽ കൊണ്ടുപോയി യഥാർത്ഥ ശബ്ദത്തിന്റെ 20 ഇരട്ടിയായി വർദ്ധിപ്പിച്ചു. തുടർന്നാണ് ദൃശ്യങ്ങൾ കണ്ടതെന്നും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തോട് പറഞ്ഞു.
പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കാണണോയെന്ന് ചോദിച്ച് ദൃശ്യങ്ങൾ കാണാൻ തന്നെയും ദിലീപ് ക്ഷണിച്ചിരുന്നു. ഭയവും സങ്കടവും തോന്നിയതു കൊണ്ടാണ് ദൃശ്യങ്ങൾ കാണാൻ തയ്യാറാകാതിരുന്നത്. ദിലീപിനോട് കടുത്ത അമർഷം തോന്നിയിരുന്നു. ഇതേ തുടർന്നാണ് ടാബിൽ ഇതിന്റെ ദൃശ്യങ്ങൾക്കൊപ്പമുള്ള ശബ്ദം പകർത്തിയതെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. ഈ ശബ്ദത്തിന്റെ പകർപ്പ് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
















Comments