പാലക്കാട്: പാലക്കാട് ശ്രീ ഗണേഷ് നഗറിലെ ,കൽമണ്ഡപം -കല്പാത്തി ബൈപാസ് മുതൽ ശേഖരീപുരം തോട്ടുപാലം വരെയുള്ള റോഡിന് ജനറൽ ബിപിൻ റാവത്ത് റോഡ് എന്ന് നാമകരണം ചെയ്തു.പാലക്കാട് നഗരസഭ പതിനഞ്ചാം വാർഡിലാണ് ഈ റോഡ് പണികഴിപ്പിച്ചിരിക്കുന്നത്.
കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ വെടിഞ്ഞ ഭാരതത്തിറെ പ്രഥമ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ധീര സൈനികരുടെയും സ്മരണാർത്ഥമാണ് റോഡിന് ജനറൽ ബിപിൻ റാവത്ത് റോഡ് എന്ന് നാമകരണം ചെയ്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
റോഡിന് ബിപിന്‍ റാവത്തിന്റെ പേരുനല്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ പതിനഞ്ചാം വാർഡ് കൗൺസിലർ ശശികുമാർ. എം അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠേന പാസാക്കുകയായിരുന്നു.
Comments