മലപ്പുറം: വിപ്ലവത്തിന്റെ പേരിൽ ക്യാമ്പസിൽ ഉടയാടകൾ അഴിപ്പിക്കാൻ വരുന്ന എസ്എഫ്‌ഐക്കാരുടെ മുന്നിൽ പെൺകുട്ടികളുടെ വസ്ത്രമായി എംഎസ്എഫ് പ്രവർത്തകർ മാറണമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. വിപ്ലവത്തിന്റെ പേരുപറഞ്ഞു ഉടയാടകൾ അഴിപ്പിക്കുന്ന ഭ്രാന്തിന്റെ പേരാണ് എസ്എഫ്‌ഐയെന്നും കെ.എം ഷാജി പറഞ്ഞു.
കാണാനുള്ള കണ്ണിന്റെ ആസക്തിയെയും ഭോഗിക്കാനുള്ള മനുഷ്യന്റെ ശാരീരിക തൃഷ്ണയെയും വിപ്ലവത്തിന്റെ ചേരുവ ചേർത്ത് വിൽക്കുന്ന തോന്നിവാസമാണ് എസ്എഫ്‌ഐ. അതിന് നിന്ന് കൊടുക്കുമ്പോൾ നഷ്ടപ്പെടുന്നത് വ്യത്യസ്തതയും വ്യക്തിത്വവുമാണെന്നും കെ.എം ഷാജി പ്രതികരിച്ചു. നഗ്നരാകണം എന്ന് പറഞ്ഞ് മറച്ചുവെച്ചിരിക്കുന്നതൊക്കെ എന്തിനാണെന്ന ചോദ്യമുണ്ടാക്കുകയാണ് അവരെന്നും ഷാജി പറഞ്ഞു.
ക്യാമ്പസിൽ ഉണ്ടാകേണ്ടത് ഇതല്ലെന്നും മനുഷ്യരാകാനാണ് ആദ്യം പഠിക്കേണ്ടതെന്നും ഷാജി കൂട്ടിച്ചേർത്തു. എംഎസ്എഫ് മലപ്പുറത്ത് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റിൽ സംസാരിക്കുകയയായിരുന്നു അദ്ദേഹം.
















Comments