ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,59,632 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇന്നലെ ഇത് 1,41,986 ആയിരുന്നു. 18,000ത്തിലധികം രോഗികളാണ് കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതലായി റിപ്പോർട്ട് ചെയ്തത്.
327 മരണങ്ങളും കൊറോണ മൂലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊറോണ മരണം 4,83,790 ആയി. 40,863 പേരാണ് രോഗമുക്തി നേടിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമായി.
രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. നിലവിൽ 5,90,611 പേരാണ് സജീവ രോഗികൾ. 3.44 കോടി പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രാജ്യത്തെ കൊറോണ വാക്‌സിനേഷൻ 151.58 കോടി ഡോസുകൾ പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഒമിക്രോൺ കേസുകളും വർദ്ധിക്കുകയാണ്. ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 3,623 ആയി. ഇതിൽ 1,409 പേരും രോഗമുക്തി നേടിയവരാണ്. ആയിരത്തിലധികം രോഗികൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്‌ട്രയിലാണ് ഏറ്റവുമധികം ഒമിക്രോൺ ബാധിതരുള്ളത്. കേരളത്തിലെ രോഗികളുടെ എണ്ണം 333 ആണ്. ഒമിക്രോൺ ബാധിതരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരളം.
















Comments