തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊറോണ കേസുകളുടെ എണ്ണം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തിങ്കളാഴ്‌ച്ച അവലോകന യോഗം ചേരും. തിങ്കളാഴ്‌ച്ച രാവിലെ 11 മണിക്കാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുമെന്നാണ് വിവരം.
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് അടച്ചിട്ട ഹാളുകളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് 150 പേർക്ക് പങ്കെടുക്കാം. നേരത്തേ 150 പേർക്കും 200 പേർക്കുമായിരുന്നു അനുമതി.
എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയർപോർട്ടുകളിൽ ശക്തിപ്പെടുത്തണമെന്നും നിർദ്ദേശമുണ്ടായിരുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് 6, 238 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങൾ കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 49,591 ആയി.
















Comments