ഗോവ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലാദ്യമായി പോയിന്റ് പട്ടികളിൽ ഒന്നാം സ്ഥാനത്തെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. കരുത്തരായ ഹൈദരാബാദ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ബാസ്റ്റേഴ്സ് 10 കളികളിൽ നിന്നും 17 പോയിന്റ് നേടി പട്ടികയിൽ മുന്നിലെത്തിയത്. 42 -ാം മിനിറ്റിൽ അൽവാരോ വാസ്കസ് നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മിന്നുംവിജയവും ചരിത്രനേട്ടവും കരസ്ഥമാക്കിയത്.
മത്സരത്തിലുടനീളം മിന്നും പ്രകടനമാണ് കേരളാബ്ലാസ്റ്റേഴ്സ് താരങ്ങൾ കാഴ്ചവെച്ചത്. തിരമാലകൾ പോലെ കേരളാ ഗോൾമുഖത്തേയ്ക്ക് ഇരച്ചെത്തിയ ഹൈദരാബാദ് മുന്നേറ്റ നിരക്കാർ മികച്ച പ്രകടനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മികച്ച ഒത്തിണക്കത്തോടെയും ആസുത്രണത്തോടെയും ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര ഗോൾമുഖം കോട്ടകെട്ടി കാത്തു. ഈമാസം 12 ന് ഒഡീഷ്യ എഫ്സിയുമായും 16 ന് മുംബൈയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ. ചെന്നൈയിൻ എഫ്സിയുമായാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.
Comments