ദോഹ: ഡോക്ടേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ഇന്ത്യൻ പ്രവാസികൾക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവൊളൻ്റ് ഫോറം(ഐസിബിഎഫ്) കൊറോണ ഗൈഡൻസ് നൽകുന്നു. ഖത്തറിൽ മൂന്നാം തരംഗം രൂക്ഷമാവുകയും ഒട്ടേറെ ഇന്ത്യക്കാർ രോഗബാധിരാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രവാസികളുടെ ആശങ്കയകറ്റുന്നതിന് മാർഗനിർദേശങ്ങൾ ലഭ്യമാക്കുന്നത്. ഡോക്ടേഴ്സ് ക്ലബ്ബ് സപ്പോർട്ട് ഗ്രൂപ്പിൽ അംഗങ്ങളായ ഡോക്ടർമാരുമായി രാവിലെ 9 മുതൽ രാത്രി ഏഴുവരെ ഫോണിൽ സംസാരിച്ച് ആശങ്കകൾ പരിഹരിക്കാനുള്ള സൗകര്യമാണ് ഐസിബിഎഫ് ഒരുക്കിയിരിക്കുന്നത്.
Comments