വാഷിംഗ്ടൺ: ഓസ്‌കറിനൊപ്പം ആംഗീകരിക്കപ്പെടുന്ന ഗോൾഡൻഗ്ലോബ് പുരസ്‌കാരം നേടി ദ പവർ ഓഫ് ദ ഡോഗും നോ ടൈം ടു ഡൈയും. ദ പവർ ഓഫ് ദ ഗോഡ് നാടകാംശമുള്ള സിനിമ എന്ന വിഭാഗത്തിലെ ബഹുമതിയും നേടിയിരിക്കുകയാണ്. നോ ടൈം ടു ഡൈ ഇത്തവണ മികച്ച സംഗീതത്തിനുള്ള ബഹുമതി കരസ്ഥമാക്കിയാണ് ശ്രദ്ധനേടിയത്.
മികച്ച സംവിധായകന്റേയും മികച്ച സഹനടന്റേയും ബഹുമതികൾ നേടിയ സിനിമയാണ്. എല്ലാവർഷവും ചില സിനിമകൾ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പി ക്കുകയും ചെയ്യും ഏറെക്കാലം ഓർത്തിരിക്കുമെന്നതിൽ സംശയമില്ലാത്ത ദൃശ്യാനുഭവമാണ് ദ പവർ ഓഫ് ദ ഡോഗ് നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു. ജേൻ കാംപിയനാണ് സിനിമ യുടെ സംവിധായകൻ. തോമസ് സാവേജെന്ന എഴുത്തുകാരന്റെ അതേ പേരിലുള്ള നോവലാ ണ് സിനിമയുടെ ഇതിവൃത്തം.
ജയിംസ് ബോണ്ട് നടൻ ഡാനിയൽ ക്രേഗിന്റെ നോ ടൈം ടു ഡൈ ലോക ശ്രദ്ധനേടി എല്ലാ ബോണ്ട് ചിത്രങ്ങളും പോലെ മുന്നേറുകയാണ്. എന്നും പശ്ചാത്തല സംഗീതം കൊണ്ടും സംഗീതംകൊണ്ടും ശ്രദ്ധനേടുന്നവയാണ് ബോണ്ട് പരമ്പരയിലെ ചിത്രങ്ങൾ. ഗായിക ബില്ലി ഈലിഷിന്റെ ഗാനമാണ് ഗോൾഡൻ ഗ്ലോബ് നേടിക്കൊടുത്തത്. ഒരു ഗാനം നിങ്ങളുടെ ഹൃദയത്തെ തൊട്ടാൽ ലോകം മുഴുവൻ അത് ഏറ്റുപാടുമെന്നാണ് സംഘാടകർ ഗാനത്തെ വിശേഷിപ്പിച്ചത്. ഡാനിയൽ ക്രേഗിന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ ജയിംസ് ബോണ്ട് ചിത്രമാണ് നോ ടൈം ടു ഡൈ. ജയിംസ് ബോണ്ട് പരമ്പരയിലെ 25-ാമത്തെ ചിത്രവുമാണ്.
















Comments