കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തല് . ദേവസ്വം വിജിലന്സ് ആണ് അഴിമതി കണ്ടെത്തിയത്. മരമത്ത് ജോലികളിലാണ് അഴിമതി നടന്നത് എന്നാണ് റിപ്പോര്ട്ട്. അഴിമതി കണ്ടെത്തിയതിനെ തുടര്ന്ന് ചീഫ് എഞ്ചിനിയർ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത റിപ്പോര്‍ട്ട് ദേവസ്വംബോര്‍ഡ് സംസ്ഥാന വിജിലന്‍സിന് കൈമാറി.
മാവേലിക്കര- കോട്ടയം ഡിവിഷനുകളിലാണ് വന്‍ക്രമക്കേട് കണ്ടെത്തിയത്. 2018- 19 സാമ്പത്തിക വർഷത്തിലെ 207 നിർമ്മാണ പ്രവർത്തികളിലായിരുന്നു പരിശോധന നടന്നത്. ക്ഷേത്രങ്ങള്‍, വിദ്യാഭ്യാസ സ്ഥപനങ്ങള്‍ ഓഫീസുകള്‍ എന്നിവങ്ങളിലെ മരാമത്ത് പണികളിലും ഉപകരണങ്ങള്‍ വാങ്ങിയതിലുമാണ് അഴിമതി.
ദേവസ്വം പൊതുമാരാമത്ത് ഉദ്യോഗസ്ഥർ തന്നെ ബെനാമിപ്പേരിൽ കാരാറെടുത്ത് പണിചെയ്യാതെ ബോർഡിൽ നിന്നും പണം വാങ്ങിയെന്നാണ് കണ്ടെത്തൽ. ടെന്‍ഡര്‍ വിളിക്കാതെ അടിയന്തര സാഹചര്യമെന്നു പറഞ്ഞാണ് പല പ്രവൃത്തികളും നടത്തിയത്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
Comments