ന്യൂഡൽഹി : ഇന്ത്യയിൽ നിർണായക സംഭവങ്ങൾ അരങ്ങേറുമ്പോൾ എല്ലാം തന്നെ രാഹുൽ ഗാന്ധി വിദേശസഞ്ചാരത്തിലാണെന്ന് ബിജെപി. കേന്ദ്ര സർക്കാരിനെതിരെ രാജ്യവിരുദ്ധ ശക്തികൾ മൂന്ന് തവണ ആക്രമണം നടത്തിയപ്പോഴും രാഹുൽ ഗാന്ധി ഇന്ത്യയിൽ ഉണ്ടായിരുന്നില്ലെന്ന് ബിജെപി വക്താവ് സമ്പിത് പാത്ര ആരോപിച്ചു. മൂന്ന് നിർണായക വിഷയങ്ങൾ ട്വിറ്ററിലൂടെ എടുത്ത് പറഞ്ഞാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
‘ഡൽഹി സംഘർഷം, ചെങ്കോട്ട ആക്രമണം, പ്രധാനമന്ത്രിയ്ക്ക് സുരക്ഷാ വീഴ്ച’ ഈ മൂന്ന് സംഭവങ്ങൾ അരങ്ങേറുമ്പോഴും രാഹുൽ ഇന്ത്യയിലില്ല. ഇത് കോൺഗ്രസിന്റെ രഹസ്യ പരീക്ഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2020 ൽ ഡൽഹി സംഘർഷം നടന്നപ്പോൾ രാഹുൽ ഗാന്ധി രഹസ്യ യാത്രയിലായിരുന്നു. 2021 ൽ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്നാലെ ചെങ്കോട്ടയിൽ ആക്രമണം നടന്ന സമയത്തും രാഹുൽ രാജ്യത്തുണ്ടായിരുന്നില്ല. ഇപ്പോൾ പ്രധാനമന്ത്രിക്ക് സുരക്ഷാ വീഴ്ച സംഭവിക്കുന്നതിന് ഒരാഴ്ച മുൻപ് രാഹുൽ രാജ്യത്ത് നിന്നും രഹസ്യ യാത്രയ്‌ക്ക് പോയിരിക്കുകയാണെന്ന് സമ്പിത് പാത്ര ട്വിറ്ററിൽ കുറിച്ചു.
ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ കോൺഗ്രസ് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പിക്കുന്നതാണ് രാഹുലിന്റെ നാടുവിടൽ എന്നാണ് ആരോപണം ഉയരുന്നത്.
















Comments