കേപ്ടൗൺ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേ തുമായ ടെസ്റ്റിന് തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 10 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 31 എന്ന നിലയിലാണ്.
നിർണ്ണായകമായ ടെസ്റ്റിൽ ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പിടിച്ചിരിക്കുകയാണ്. പരിക്കുമൂലം രണ്ടാം ടെസ്റ്റിൽ വിട്ടുനിന്ന വിരാട് കോഹ് ലിയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ഇറങ്ങിയിട്ടുള്ളത്. കെ.എൽ.രാഹുലും(12) മായങ്ക് അഗർവാളുമാണ്(15) ക്രീസിലുള്ളത്.
ചേതേശ്വർ പൂജാര, വിരാട് കോഹ് ലി, അജിങ്ക്യാ രഹാനേ, ഋഷഭ് പന്ത്, രവിചന്ദ്ര അശ്വിൻ, ഷാർദ്ദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബൂംമ്ര, ഉമേഷ് യാദവ് എന്നിവരാണ് മൂന്നാം ടെസ്റ്റിൽ കളിക്കുന്നത്.
എൽഗറുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്ക മാറ്റങ്ങളില്ലാതെയാണ് കളിക്കുന്നത്. മർക്കറാം, പീറ്റേഴ്‌സൺ, വാൻഡെർ ദ്യൂസെൻ, തേംബാ ബാവുമാ, കൈൽ വെറേയിൻ, മാർകോ ജാൻസെൻ, കാഗീസോ റബാഡ, കേശവ് മഹാരാജ്, ഡ്യൂണേ ഒലിവർ, ലുംഗി എൻഗിഡി എന്നിവരാണ് കളിക്കുന്നത്.
















Comments