ഇടുക്കി:വർഷങ്ങളായി കുടിവെള്ളം കിട്ടാതെ വലയുന്ന ഇടമലക്കുടിക്കാർക്കാണ് സുരേഷ് ഗോപി എം പി യുടെ സഹായം എത്തുന്നത് .ഇടമലക്കുടി പഞ്ചായത്ത് ഇഡലിപാറകുടിയിലെ നൂറോളം ഗോത്ര വർഗ്ഗ കുടുംബങ്ങൾക്കാണ് എം പി,ബി ജെ പി പ്രവർത്തകർ വഴി സഹായം എത്തിച്ചത്.ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് പദ്ധതിയുടെ വിവരങ്ങൾ ഫേസ്ബുക്ക് വഴി വ്യക്തമാക്കിയത്.
ഊരുകളിൽ പല കുടിവെള്ള പദ്ധതികളും കൊണ്ടുവന്നെങ്കിലും വനംവകുപ്പ് അനുമതി ലഭ്യമാകാത്തതിനാൽ പ്രഖ്യാപനങ്ങൾ എല്ലാംതന്നെ കടലാസിൽ ഒതുങ്ങുകയായിരുന്നു.കുടിവെള്ളക്ഷാമം രൂക്ഷമായതോടെ,കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ദേവികുളം എംഎൽഎ രാജേന്ദ്രനെ നാട്ടുകാർ തടഞ്ഞു വച്ചിരുന്നു.
ബിജെപി ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ ഇടപെടലോടെയാണ് കുടിവെള്ളക്ഷാമം സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെടുന്നത്.എംപി ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ എം പി അനുവദിക്കുകയും ചെയ്തു.എന്നാൽ ഇടമലക്കുടി പഞ്ചായത്ത് ഭരണസമിതി സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് പദ്ധതി വൈകിപ്പിക്കാൻ ശ്രമിച്ചതോടെ സുരേഷ് ഗോപി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റ് വഴി സഹായം എത്തിക്കുകയായിരുന്നു. ഇഡലിപാറയിലേക്ക്,ഏഴ് ലക്ഷം രൂപ വില വരുന്ന എച്ച് ഡി പൈപ്പ് സ്പോൺസർ ചെയ്തുകൊണ്ട് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അദ്ദേഹം അടിയന്തിര നടപടി സ്വീകരിച്ചു.എം പി യുടെ നിർദ്ദേശപ്രകാരം ബി ജെ പി നേതാക്കൾ പൈപ്പുകൾ സ്ഥലത്തെത്തിച്ചതായി കെ സുരേന്ദ്രൻ വ്യക്തമാക്കി
















Comments