പത്തനംതിട്ട: ശ്രീധർമ്മ ശാസ്താവിന്റെ അനുഗ്രഹം തേടി ബോളിവുഡ് താരം അജയ് ദേവ്ഗൺ സന്നിധാനത്ത്. ഹെലികോപ്റ്റർ മാർഗ്ഗം ഒൻപത് മണിയോടെ നിലക്കലിലെത്തിയ അജയ് ദേവ്ഗൺ രാവിലെ പതിനൊന്ന് മണിയോടെയാണ് ഇരുമുടിയേന്തി പതിനെട്ടാംപടി ചവിട്ടിയത്.
ഇത് നാലാം തവണയാണ് അജയ് ദേവ്ഗൺ ശബരിമലയിലെത്തുന്നത്. ശബരിമല ദർശനത്തിന് ശേഷം മേൽശാന്തി,തന്ത്രി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങി. മാളികപ്പുറത്ത് ദർശനം പൂർത്തിയാക്കി വഴിപാടുകളും നടത്തി. ഇന്ന് ഉച്ചയ്‌ക്ക് ശേഷം താരം മലയിറങ്ങും.
















Comments