മനാമ: വാറ്റ് നിയമം ലംഘിച്ചതിനെ തുടർന്ന് രണ്ട് സ്ഥാപനങ്ങൾ ബഹ്റൈൻ അധികൃതർ അടപ്പിച്ചു. വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം, നാഷനൽ റവന്യൂ അതോറിറ്റി എന്നിവയുടെ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. രണ്ട് അതോറിറ്റികളുടേയും അന്വേഷണ സംഘം വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് വാറ്റ് ശരിയായ രൂപത്തിൽ നടപ്പിൽ വരുത്താത്ത സ്ഥാപനങ്ങളെ കണ്ടെത്തിയത്.
കഴിഞ്ഞദിവസം 75 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ 66 സ്ഥാപനങ്ങളിലാണ് നിയമ ലംഘനം കണ്ടെത്തിയത്. നികുതിവെട്ടിപ്പിന് 10,000 ദീനാർ വരെ പിഴയാണ് ഈടാക്കുക. റെയ്ഡ് നടന്ന രണ്ട് സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
Comments