കൊൽക്കത്ത: ബംഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായും സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും പരിക്കേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നരേന്ദ്രമോദി പറഞ്ഞു.
Spoke to Railways Minister Shri @AshwiniVaishnaw and took stock of the situation in the wake of the train accident in West Bengal. My thoughts are with the bereaved families. May the injured recover quickly.
— Narendra Modi (@narendramodi) January 13, 2022
അതേസമയം പശ്ചിമ ബംഗാളിലുണ്ടായ ട്രെയിനപകടം അത്യധികം ദുഃഖിപ്പിക്കുന്നതാണെന്നും പരിക്കേറ്റ യാത്രക്കാരുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു. ദാരുണമായ ട്രെയിൻ അപകടം ഏറെ വേദനിപ്പിക്കുന്നതാണെന്നും അനുശോചനം രേഖപ്പെടുത്തുകയാണെന്നും ആഭ്യമന്ത്രമന്ത്രി അമിത് ഷായും ട്വിറ്ററിൽ കുറിച്ചു. കൂടാതെ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, കിരൺ റിജിജു, സർബാനന്ദ സോനോവാൾ എന്നിവരും ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡുവും അപകടത്തെ അപലപിച്ചു.
The derailment of coaches of the Bikaner-Guhawati Express near New Maynaguri, West Bengal is distressing. My thoughts and prayers are with the affected passengers and their families. I wish speedy recovery to the injured.
— President of India (@rashtrapatibhvn) January 13, 2022
Anguished to learn about the loss of lives due to a tragic rail accident in West Bengal. My deepest condolences with the bereaved families. Praying for the speedy recovery of those injured.
— Amit Shah (@AmitShah) January 13, 2022
The loss of lives due to a train accident in North West Bengal is tragic. My thoughts are with the bereaved families. Praying that the injured recover at the earliest.
— Rajnath Singh (@rajnathsingh) January 13, 2022
നിലവിൽ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇരുന്നൂറിലധികം ബിഎസ്എഫ്, എൻഡിആർഎഫ് പ്രവർത്തകർ ചേർന്നാണ് രക്ഷാദൗത്യം നടത്തുന്നത്. ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്. 45 പേർ പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം.
1200ഓളം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഗുവാഹത്തി-ബിക്കാനിർ എക്‌സ്പ്രസ് ട്രെയിനിന്റെ 12 കോച്ചുകൾ പാളം തെറ്റിയിരുന്നു. മൈനാഗുരു, ജൽപൈഗുരി ജില്ലാ ആശുപത്രികളിലേക്കാണ് പരിക്കേറ്റവരെ എത്തിക്കുന്നത്. 51 ആംബുലൻസുകൾ അപകടസ്ഥലത്തെത്തി.
ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചതിനാൽ ഒമ്പതോളം ട്രെയിനുകളെ റെയിൽവേ വഴിതിരിച്ചുവിട്ടു. അപകടത്തിൽ ഉന്നതതല അന്വേഷണത്തിന് റെയിൽവേയുടെ സുരക്ഷാ കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്.
















Comments