തൃശൂർ:നെടുപുഴയിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ.പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനിയായ ജയലളിതയാണ് പിടിയിലായത്. നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിച്ചിരുന്നു.
ജയലളിതയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.സംശയം തോന്നിയ ജീവനക്കാർ പോലീസിൽ അറിയിച്ചതിനോടൊപ്പം രേഖകൾ ചോദിക്കുകയും ചെയ്തു. തുടർന്ന് പ്രതി ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു.
മെഡിക്കൽ ഓഫീസർ നെടുപുഴ പോലീസിൽ പരാതി നൽകിയതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്ന് സെതസ്‌ക്കോപ്പും വെള്ള ഓവർകോട്ടും പ്രഷർ നോക്കുന്ന ഉപകരണവും കണ്ടെടുത്തു. പ്രതിയെ ഉപകരണങ്ങൾ വാങ്ങിയ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. അന്വേഷണത്തിൽ വ്യാജ പേര് നൽകിയാണ് പ്രതി മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയത്.
നേരത്തെ ഹോം നേഴ്‌സായി ജോലി നോക്കിയിരുന്ന പ്രതി കൂടുതൽ പണം ഉണ്ടാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയത്.
















Comments