മലപ്പുറം :തിരൂരിൽ മൂന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാനച്ഛൻ അർമാൻ അറസ്റ്റിൽ .കഴിഞ്ഞ ദിവസമായിരുന്നു മൂന്നര വയസുകാരനായ ഷെയ്ക്ക് സിറാജിനെ മർദിച്ചു കൊലപ്പെടുത്തിയത് .
മർദനത്തിന് ശേഷം അർമാൻ,കുട്ടിയെ സ്വകാര്യാശുപത്രിയിലാക്കി രക്ഷപ്പെടുകയായിരുന്നു.ഇയാളെ ഇന്നലെ വൈകീട്ടോടെ പാലക്കാടു നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അർമാനേയും അമ്മ മുംതാസ് ബീവിയേയും വിശദമായി ചോദ്യം ചെയ്തു.കുട്ടിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദ്ദിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്
നാളെ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Comments