ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,68,833 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 4,631 കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമായി ഉയർന്നു. നിലവിൽ 14,17,820 പേരാണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,68,50,962 ആയി.
അതേസമയം, രാജ്യത്തിന് ആശ്വാസമായി രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. 1,22,684 പേർക്കാണ് ഇന്നലെ മാത്രം രോഗം ഭേദമായത്. ഇതുവരെ രോഗം ബാധിച്ച 3,49,47,390 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 94.83 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്.
രാജ്യത്ത് കൊറോണ വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 156.02 കോടി വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. 24 മണിക്കൂറിനിടെ 402 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 4,85,752 ആയി ഉയർന്നു. ഇതുവരെ 6,041 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.
















Comments