ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച ബ്രിട്ടീഷ് എഞ്ചിനീയറുടെ പ്രതിമ സ്ഥാപിക്കാൻ തമിഴ്നാട് സർക്കാർ. നൂറ്റാണ്ടുകൾ പഴക്കമുള്ള വരൾച്ച പരിഹരിക്കാനാണ് മുല്ലപ്പെരിയാർ അണക്കെട്ട് പണികഴിപ്പിച്ചത്. ബ്രിട്ടീഷ് എഞ്ചിനീയറുടെ പ്രതിമ സ്ഥാപിക്കുമെന്ന് തമിഴ്നാട് സർക്കാർ ശനിയാഴ്ച പ്രഖ്യാപിച്ചു.
19ാം നൂറ്റാണ്ടിൽ അണക്കെട്ട് നിർമ്മിച്ച ബ്രിട്ടീഷ് എഞ്ചിനീയർ കേണൽ ജോൺ പെന്നിക്യുക്കിന്റെ പ്രതിമ സർക്കാർ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അദ്ദേഹത്തിന്റെ ജന്മനാടായ ഇംഗ്ലണ്ടിലെ കാംബർലിയിലാണ് സ്ഥാപിക്കുക. പ്രതിമ സ്ഥാപിക്കുന്നതിന് കാംബർലിയിലെ തമിഴർ സെന്റ് പീറ്റേഴ്സ് ചർച്ചിൽ നിന്ന് അനുമതി നേടിയിട്ടുണ്ടെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.
ആരാണ് കേണൽ ജോൺ പെന്നിക്യുക്ക്?
ബ്രിഗേഡിയർ ജനറൽ ജോൺ പെന്നിക്യൂക്കിന്റെയും ഭാര്യ സാറയുടെയും മകനായി 1841-ൽ മഹാരാഷ്‌ട്രയിലെ പൂനെയിലാണ് ജോൺ പെന്നിക്യുക്ക് ജനിച്ചത്. ഇംഗ്ലണ്ടിലെ ചെൽട്ടൻഹാം കോളേജിൽ നിന്ന് വിദ്യാഭ്യാസം നേടി. ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ പിതാവും മൂത്ത സഹോദരനുമായ അലക്‌സാണ്ടറും ചില്ലിയൻവാല യുദ്ധത്തിൽ പങ്കെടുത്തു. 1849ലെ യുദ്ധത്തിൽ ഇരുവരും മരിച്ചു. സറേയിലെ അഡിസ്‌കോമ്പിലുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനി മിലിട്ടറി കോളേജിൽ 1857ൽ ചേർന്നു.
മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിൽ ലെഫ്റ്റനന്റായി 1858ൽ പെന്നിക്യുക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. 1960ൽ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. രാജ്ഞി 1895ൽ അദ്ദേഹത്തെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യയിലേക്ക് നാമനിർദ്ദേശം ചെയ്തു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമ്മാണത്തിൽ ചീഫ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ച അദ്ദേഹം 1867-68 ലെ അബിസീനിയൻ പര്യവേഷണത്തിൽ പങ്കെടുത്തതിന് മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.
















Comments