ഗുവാഹത്തി: വി.ഐ.പി സംസ്‌കാരത്തിനെതിരെ ശക്തമായി പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തന്റെ യാത്രക്കിടെ തിരക്കേറിയ മേഖലകളിൽ റോഡ് ബ്ലോക് ചെയ്ത സംഭവത്തിലാണ് ഹിമന്തയുടെ ശകാരം. വാഹനങ്ങൾ മുഖ്യമന്ത്രിക്കായി തടയപ്പെട്ടു എന്ന സംഭവത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിയുടെ നടപടി.
‘ ഇത് പുതിയ അസമാണ്. ഇവിടെ ഒരു വി.ഐ.പി പരിഗണനയും പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് നടത്തരുത്. ഒരുകാര്യത്തിനും പൊതുജനത്തിനെ തടഞ്ഞുകൊണ്ടല്ല മന്ത്രിമാരും ഉദ്യോഗസ്ഥരും യാത്രചെയ്യേണ്ടത്. ഇനി എന്റെ അസമിൽ ഇത്തരം ഒരു സംഭവം ആവർത്തിക്കരുത്.’ ഹിമന്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മുന്നറിയിപ്പു നൽകി.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി റോഡ് തടസ്സപ്പെടുത്തുകയാണുണ്ടായത്. ദേശീയ പാതയിൽ 15 മിനിറ്റോളം ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ തടഞ്ഞിട്ടുവെന്നാണ് റിപ്പോർട്ട്. വാഹനത്തിരക്കിൽ പൊതുജനങ്ങളടക്കം കുടുങ്ങിയ സംഭവത്തിലാണ് ഹിമന്ത ഉദ്യോഗസ്ഥരെ ശകാരിച്ചത്.
















Comments