കണ്ണൂർ: പോപുലർ ഫ്രണ്ട് ഭീകരതയ്‌ക്കെതിരെ ജനകീയ പ്രതിരോധവുമായി ബിജെപി. കണ്ണൂരിൽ നടത്തിയ ബിജെപി ജില്ലാ പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.
കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് പാർട്ടികൾ ഭീകരതയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഭീകരതയുമായി കൂട്ടുകൂടിയാൽ ബിജെപിയെ പരാജയപെടുത്താമെന്നാണ് ധാരണ. എന്തിനും ഏതിനും പൊട്ടിത്തെറിക്കുന്ന സുധാകരൻ എന്തുകൊണ്ട് പോപ്പുലർ ഫ്രണ്ടിനെതിരെ ശബ്ദിക്കുന്നില്ലായെന്നും ജോർജ് കുര്യൻ ചോദിച്ചു.
പോപ്പുലർ ഫ്രണ്ടിന്റെ പഴയ നേതാവിന്റെ പിറകെ സഖ്യമുണ്ടാക്കാൻ വേണ്ടി നടന്നവരാണ് സുധാകരനും സുധീരനും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ. ദേശസ്‌നേഹത്തെ എതിർക്കാൻ കമ്മ്യൂണിസ്റ്റ്-കോൺഗ്രസ് നേതാക്കൾ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, കെ. രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു. ദേശിയ കൗൺസിൽ അംഗങ്ങളായ എ. ദാമോദരൻ, പി.കെ വേലായുധൻ, സംസ്ഥാന സമിതി അംഗം അഡ്വ ശ്രീധര പൊതുവാൾ തുടങ്ങിയവർ സംബന്ധിച്ചു.
















Comments