തൃശൂർ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് മാനസിക സംഘർഷം. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. തുടർച്ചയായ ഉറക്ക കുറവ് മൂലം അസ്വസ്ഥത നേരിട്ടതായി പൾസർ സുനി പറഞ്ഞു.
മെഡിക്കൽ കോളേജിലെ മാനസിക ആരോഗ്യ വിഭാഗത്തിലാണ് പൾസർ സുനി ചികിത്സ തേടിയത്. സൈക്യാട്രി വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ മൂന്ന് ഡോക്ടർമാർ പൾസർ സുനിയെ പരിശോധിച്ചു. രാത്രിയിൽ ഉറക്കമില്ലായ്മയും മാനസിക സംഘർഷവുമാണ് സുനിയ്ക്കെന്ന് ഡോക്ടർമാർ പറയുന്നു.
ഇന്നലെ ഉച്ചയോടെ നെടുമ്പാശ്ശേരി പോലീസാണ് പൾസർ സുനിയെ ആശുപത്രിയിലെത്തിച്ചത്. വൈകുന്നേരത്തോടെ സുനിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി. നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 24നാണ് പൾസർ സുനി അറസ്റ്റിലാകുന്നത്.
















Comments