ചണ്ഡിഗഡ്: പഞ്ചാബിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. മോഗിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഹർജോത് കമൽ ബിജെപിയിൽ ചേർന്നു. ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദിനെ മോഗയിൽ നിന്നും മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ മനംനൊന്താണ് അദ്ദേഹം പാർട്ടി വിട്ടത്.
ശനിയാഴ്‌ച്ച കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ നേതൃത്വത്തിൽ ഹർജോത് കമൽ ബിജെപിയിൽ അംഗത്വം നേടി. കോൺഗ്രസ് പാർട്ടി തനിക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. മാളവിക സൂദിന് രാഷ്‌ട്രീയത്തിൽ ഒരു യോഗ്യതയുമില്ല. വാഗ്ദാനം ചെയ്ത സീറ്റ് നൽകിയില്ലെന്നും ബിജെപിയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും ഹർജോത് കമൽ പറയുന്നു.
ഫെബ്രുവരി 14നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിലേക്കുള്ള 86 സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് ശനിയാഴ്‌ച്ച പുറത്തിറക്കിയിരുന്നു. ഈ പട്ടികയിലാണ് ഹർജോത് കമലിന്റെ മണ്ഡലമായ മോഗിൽ നിന്നും സോനു സൂദിന്റെ സഹോദരി മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നത്.
















Comments