ന്യൂഡൽഹി: കൊറോണ വാക്‌സിനേഷൻ രാജ്യത്തെ പൊതു ആരോഗ്യ സംരക്ഷ ണം മുൻനിർത്തിയാണ് നടപ്പാക്കുന്നതെന്ന് കേന്ദ്രസർക്കാർ. വാക്‌സിനേഷൻ നിർബന്ധമാണോ എന്ന കോടതിയുടെ ചോദ്യത്തിനാണ് കേന്ദ്ര ആരോഗ്യ വകുപ്പ് മറുപടി നൽകിയത്.
രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. വാക്‌സിൻ എടുത്തവരിൽ വൈറസ് ബാധ കാര്യമായ ക്ഷതം ഏൽപ്പിക്കാത്തത് പരമാവധി പേർ വാക്സിനെടുത്തതിനാലാണ്. ഈ സാഹചര്യത്തിൽ വാക്‌സിനെ ടുക്കുക എന്നത് പൊതുജനാരോഗ്യ സംരക്ഷണത്തിന് ഏറെ സഹായകരമാണ്. ഒരിടത്തും വാക്സിൻ നിർബന്ധിതമാണെന്ന് അറിയിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
വീടുകളിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്ത ദിവ്യാംഗരടക്കമുള്ളവരുടെ വാക്‌സിനേഷൻ വീട്ടിലെത്തി നൽകുകയാണ്. ഇത്തരം വാക്‌സിനേഷൻ സംബന്ധിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കേന്ദ്ര ആരോഗ്യവകുപ്പ് കോടതിക്ക് വിശദീകരണം നൽകിയത്. വാക്‌സിനേഷന് നേരിട്ട് പോകാൻ ശാരീരിക പ്രശ്നങ്ങളടക്കമുള്ള പ്രതിസന്ധികളുള്ളവർക്ക് എന്താണ് മാർഗ്ഗമെന്ന പൊതുതാൽപ്പര്യ ഹർജി കോടതിക്ക് മുമ്പാകെ എത്തിയിരുന്നു.
വിദേശ രാജ്യങ്ങളിൽ വാക്സിനെടുക്കാത്തവരെ പ്രവേശിപ്പിക്കില്ല എന്ന നിലപാടാണുള്ളത്. ആരോഗ്യ മേഖലകളും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലും അവരവർ എടുക്കുന്ന മാനദണ്ഡങ്ങളും അതത് സ്ഥാപനങ്ങളുടെ സുരക്ഷയ്‌ക്കാണ്. ഇത് പൊതുജനങ്ങളിലെ അവബോധത്തെയാണ് കാണിക്കുന്നതെന്നും കേന്ദ്രആരോഗ്യവകുപ്പ് അറിയിച്ചു.
















Comments