ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സിക്കു പിന്നിലെ സാങ്കേതിക വിദ്യയുടെ പ്രത്യേകത മൂലം ഒരുരാജ്യത്തിനു തനിയെ വെല്ലുവിളി നേരിടാന്‍ സാധ്യമല്ലെന്നും അതിനാല്‍ ലോകരാജ്യങ്ങള്‍ ഒരുമിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക സാമ്പത്തികഫോറം സംഘടിപ്പിച്ച ദാവോസ് അജന്‍ഡ എന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിപ്‌റ്റോകറന്‍സി ജനാധിപത്യത്തെ ശാക്തീകരിക്കാന്‍ ഉതകണം, അല്ലാതെ തുരങ്കം വയ്‌ക്കാനല്ലെന്നും നേരത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു.
നവംബറില്‍ ഓസ്‌ട്രേലിയയില്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചടങ്ങിലും മോദി ക്രിപ്‌റ്റോകറന്‍സിയെ പരാമര്‍ശിച്ചിരുന്നു.
ക്രിപ്‌റ്റോകറന്‍സി സംബന്ധിച്ച് മൂന്നാംതവണയാണ് നരേന്ദ്രമോദി രാജ്യാന്തരവേദികളില്‍ പ്രതികരിക്കുന്നത്. ഇന്ത്യ ഇന്നു വിവിധ രാജ്യങ്ങളിലേക്ക് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരെ അയക്കുന്നതായും വ്യവസായസൗഹൃദമായ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ഏറ്റവും പറ്റിയസമയം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments