എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പോടെ ഫേസ് ബുക്ക് പോസ്റ്റിട്ട ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനവും പരിഹാസവും.മന്ത്രിയുടെ പോസ്റ്റിൽ ആയിരക്കണക്കിന് പേരാണ് മന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്.സർക്കാരിന്റെയും സി പി എമ്മിന്റെയും നടപടികളെയാണ് രൂക്ഷമായ ഭാഷയിൽ പരിഹസിക്കുന്നത്.
പൊതു ചടങ്ങുകള്‍ മാര്‍ഗനിര്‍ദേശ പ്രകാരം മാത്രം നടത്തേണ്ടതാണ്. എല്ലായിടത്തും ആളുകളെ പരമാവധി കുറയ്‌ക്കണം.പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കൊറോണ പരിശോധന നടത്തണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായ വിധം മാസ്‌ക് ധരിക്കണം.ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമായതിനാല്‍ ജനാലുകളും വാതിലുകളും തുറന്നിടണം. കടകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്നവര്‍ ഒരിക്കലും മാസ്‌ക് താഴ്‌ത്തരുത്. എല്ലാവരും കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം’എന്നിങ്ങനെയാണ് മന്ത്രിയുടെ പോസ്റ്റ്
എന്നാൽ സി പി എം നേതാക്കളും ,പ്രവർത്തകരുമാണ് മാർഗ നിർദേശങ്ങൾ ലംഘിക്കുന്നത് . മന്ത്രി ആദ്യം സ്വന്തം പാർട്ടിക്കാരെ ഉപദേശിക്കൂ.മന്ത്രിമാർ തന്നെ നിയന്ത്രണങ്ങൾ പാലിക്കൂ ,സി പി എം കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് സമ്മേളനങ്ങളും,പൊതു യോഗങ്ങളും നടത്തുമ്പോൾ മന്ത്രിക്ക് പൊതു ജനങ്ങളെ ഉപദേശിക്കാൻ എന്തർഹതയാണ് എന്നൊക്കെയാണ് ചോദ്യങ്ങളും വിമർശനങ്ങളും.
തിരുവനന്തപുരത്തും,തൃശൂരും നടത്തിയ തിരുവാതിര ചൂണ്ടിക്കാട്ടിയും രൂക്ഷ വിമർശനങ്ങൾ ഉണ്ട്. പാറശ്ശാലയിൽ നടത്തിയ തിരുവാതിര വിവാദം ആയിരുന്നു.എന്നാൽ വിവാദങ്ങളെ മുഖ വിലക്കെടുക്കാതെയായിരുന്നു തൃശൂരിലും ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം മെഗാ തിരുവാതിര സംഘടിപ്പിച്ചത്.
കൊറോണ രൂക്ഷ വ്യാപനം നടന്ന കോഴിക്കോട് ,ആയിരങ്ങളെ പങ്കെടുപ്പിച്ചാണ് സി പി എം ജില്ലാ സമ്മേളനത്തിന്റെ പൊതു പരിപാടി സംഘടിപ്പിച്ചത്.ജനുവരി 12 ന് കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതു പരിപാടിയിൽ പിണറായി വിജയൻ തന്നെയാണ് സമ്മേളനത്തെ അഭിസംബോധന ചെയ്തത് .കോഴിക്കോട് ഒമിക്രോൺ സമൂഹ വ്യാപനം നടന്നതായാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.
തിരുവനന്തപുരത്ത് പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴും സി പി എം ജില്ലാ സമ്മേളനം നിർബാധം നടക്കുകയായിരുന്നു . ജനുവരി 14,15 , 16 തീയതികളിൽ ആയിരുന്നു സമ്മേളനം , സമ്മേളനത്തിൽ പിണറായി വിജയനും , സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്‌ണനും പങ്കെടുത്തത് തലസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറികടന്നാണ്.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന പ്രതിനിധി ഐബി സതീഷ് എംഎൽഎയ്‌ക്കും , ജില്ലാ കമ്മിറ്റി അംഗം ഇ ജി മോഹനനും സമ്മേളനത്തിനിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.രോഗ ലക്ഷണങ്ങൾ ഉള്ളപ്പോഴും കാട്ടാക്കട എംഎൽഎ ഐബി സതീശൻ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പൂർണ്ണമായും സംസ്ഥാന മുഖ്യമന്ത്രിയും ,പാർട്ടിയും ലംഘിക്കുകയായിരുന്നു.
എടപ്പാൾ മേൽപ്പാലം ഉത്ഘാടനത്തിൽ പങ്കെടുത്ത ഏഴോളം പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.എടപ്പാൾ ആശുപത്രിയിൽ സാമ്പിൾ പരിശോധനയ്‌ക്ക് നല്കിയയതിനു ശേഷമാണ് ഇവർ പരിപാടിയിൽ പങ്കെടുത്തതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിഥിയായ പരിപാടിയിൽ ആയിരക്കണക്കിന് പേരാണ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പങ്കെടുത്തത്.
ആരോഗ്യ മന്ത്രിയുടെ പോസ്റ്റിനെ അക്കമിട്ടാണ് ആളുകൾ ചോദ്യം ചെയ്യുന്നത്.ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കരുതെന്ന് മന്ത്രി മുന്നറിയിപ്പ് നല്കുന്നുണ്ട് . എന്നാൽ പാർട്ടി പ്രവർത്തകനൊപ്പം പൊതിച്ചോർ കയ്യിട്ടുവാരി കഴിക്കുന്ന ചിത്രം പങ്കു വെച്ച മുൻ ഡി വൈ എഫ് ഐ നേതാവ് ചിന്താ ജെറോമിനെ ആദ്യം ഉപദേശിക്കൂ എന്നാണ് പരിഹാസം.അടച്ചിട്ട റൂം കൊറോണ വ്യാപനത്തിന് കാരണമാവും എന്ന് ചൂണ്ടിക്കാട്ടുന്ന വീണ ജോർജ്ജിന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം അവസാന ദിവസം നടത്തിയത് അടച്ചിട്ട മുറിയിൽ ആയിരുന്നുവെന്നാണ് മറുപടി.
കാസർഗോഡ്,ആലപ്പുഴ,തൃശൂർ ജില്ലാ സമ്മേളനങ്ങൾ ആണ് ഇനി ബാക്കിയുള്ളത്.സമ്മേളനങ്ങൾ കഴിഞ്ഞതോടെയാണോ നിയന്ത്രണങ്ങൾ കർശനമാക്കുന്നത് എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട് .സമ്മേളനങ്ങളിലെല്ലാം പങ്കെടുത്ത്,കൊറോണ വ്യാപിച്ചപ്പോൾ പിണറായി അമേരിക്കയിലേക്ക് നാട് വിട്ടെന്നും പരിഹാസമുണ്ട്.എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകത്തെത്തുടർന്ന് വൻ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ച് എസ് എഫ് ഐ -ഡി വൈ എഫ് ഐ പ്രവർത്തകർ വ്യാപകമായി പൊതു പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
എന്തായാലും മഹാ മാരിക്കെതിരെ മുന്നിൽ നിന്ന് നയിക്കേണ്ട ആരോഗ്യ മന്ത്രിക്കെതിരെ ഉയരുന്ന വിമർശങ്ങൾ ചെറുതല്ല.മന്ത്രിക്ക് പൊതു ജനങ്ങളോട് ആജ്ഞാപിക്കാൻ അർഹതയില്ലെന്ന വിമർശനം മന്ത്രിയുടെ ധാർമ്മികതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്.
പിണറായി വിജയനും,പാർട്ടി നേതാക്കളും ,പങ്കെടുത്ത സമ്മേളന , പൊതു പരിപാടിയുടെ ദൃശ്യങ്ങളിലൂടെ
കോഴിക്കോട് ,

മലപ്പുറം ,
പാലക്കാട്
എറണാകുളം
ഇടുക്കി
പത്തനംതിട്ട
തിരുവനന്തപുരം .
കൊല്ലം ,
എടപ്പാൾ മേൽപ്പാലം ഉത്ഘാടനം ,

















Comments