ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റവാളി വിജയ് മല്യയ്‌ക്ക് കനത്ത തിരിച്ചടി. ലണ്ടന്‍ വസതിയില്‍ നിന്നും മല്യയേയും കുടുംബത്തെയും പുറത്താക്കാന്‍ യുകെ കോടതി ഉത്തരവിട്ടു.
മല്യയും ഭാര്യ ലളിതയുംമകന്‍ സിദ്ധാര്‍ത്ഥും താമസിക്കുന്നആഡംബര വസതിയില്‍ നിന്നു പുറത്താക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
64 കാരനായ വ്യവസായി വിജയ് മല്യയുടെപ്രധാന സ്വത്തായ കോണ്‍വാള്‍ ടെറസ് അപ്പാര്‍ട്ട്‌മെന്റ് സ്വിസ് ബാങ്ക് യുബിഎസ് ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പിന് നിയമനടപടി നേരിടുന്ന മല്യയെ ഇങ്ങോട്ട് നാടുകടത്താനുളള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചിരുന്നു. യുകെയുമായി ഇതിനുളള നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് കോടതി ഉത്തരവ്. മല്യയെ ഇന്ത്യയിലെത്തിക്കാനുളള നയതന്ത്ര ഇടപെടലിന് കോടതി ഉത്തരവ് കൂടുതല്‍ സഹായകരമാകുമെന്ന് അന്താരാഷ്‌ട്ര നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
















Comments