ന്യൂയോർക്ക്: പാകിസ്താന്റെ ഭീകര അനുകൂല നയങ്ങളെ വീണ്ടും തുറന്നുകാട്ടി ഇന്ത്യ. മുംബൈ ഭീകരാക്രമണം പാക് ഭരണകൂടം അറിഞ്ഞുകൊണ്ട് നടത്തിയതാണെന്നും ഭീകരർക്ക് എല്ലാ സഹായങ്ങളും നൽകി അവരെ സംരക്ഷിച്ചതാണെന്നും ഇന്ത്യ തുറന്നടിച്ചു. ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിൽ യോഗത്തിലാണ് സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി ആഗോള ഭീകരതയും പാകിസ്താന്റെ പങ്കും എടുത്തുപറഞ്ഞത്.
‘1993ലെ മുംബൈ ഭീകരാക്രമണത്തിൽ ക്രൈം സിൻഡിക്കേറ്റിന്റെ പങ്ക് നമ്മളെല്ലാം തിരിച്ചറിഞ്ഞതാണ്. അതിന് കാരണക്കാരയവരെ സംരക്ഷിച്ച രാജ്യമുണ്ട്. അവർ സംരക്ഷിക്കുക മാത്രമല്ല ചെയ്തത് കൃത്യം നിർവ്വഹിച്ചവർക്ക് 5 സ്റ്റാർ സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്‌തെന്ന കാര്യം നാം വിസ്മരിക്കരുത് ‘ തിരുമൂർത്തി പറഞ്ഞു.
പാകിസ്താനിലെ ഭീകരതയ്‌ക്കെതിരെ അമേരിക്കയും ഫ്രാൻസും മുന്നേ സാമ്പത്തിക ഉപരോധമടക്കം നടപടി എടുത്തിരുന്നു. ആഗോള ഭീകരതയുടെ കാര്യത്തിൽ പാകിസ്താനാണെന്ന കാര്യം താലിബാൻ പോലും എടുത്തു പറഞ്ഞിരിക്കുകയാണ്. പാകിസ്താന്റെ ഒരു സഹായവും ആവശ്യമില്ലെന്ന് താലിബാൻ ഭീകരർ തുറന്നു പറഞ്ഞിരിക്കുകയാണ്. ഇതിന് പിന്നാലെ ചൈനയും പാക് ഭീകരതയ്‌ക്കെതിരെ പ്രസ്താവന ഇറക്കി. സാമ്പത്തിക ഇടനാഴിയിടെ എല്ലാ പ്രവർത്തനവും ഭീകരരുടെ സമ്മർദ്ദം കാരണം നിർത്തിവച്ചിരിക്കുകയാണെന്ന് ബീജിംഗ് തുറന്നു സമ്മതിച്ചുകഴിഞ്ഞു.
















Comments