കൊട്ടാരക്കര ; ചികിത്സാപിഴവിനെ തുടർന്നു യുവതിയ്‌ക്ക് കാഴ്ച നഷ്ടമായി . പരസഹായമില്ലാതെ മുറിക്കു പുറത്തേക്കു പോകാൻ കഴിയുന്നില്ല. ശരീരമാസകലം തൊലി പൊള്ളിയ നിലയിലാണ്. ഉമ്മന്നൂർ ബഥേൽ മന്ദിരത്തിൽ ജെസിമോൾ (37) നാണ് ഈ ദുർവിധി. ദുരിതസാഹചര്യങ്ങളുമായി വാടകവീട്ടിൽ കഴിയുകയാണ് യുവതി.
കഴിഞ്ഞ മാസം 12നാണ് ജെസി നെഞ്ചുവേദനയ്‌ക്ക് ചികിത്സ തേടി കൊട്ടാരക്കാര താലൂക്ക് ആശുപത്രിയിൽ എത്തിയത് . മരുന്നിന്റെ പിഴവ് കാരണം കാഴ്‌ച്ച മങ്ങി. ശരീരമാസകലം പൊള്ളിയടർന്ന നിലയിലായി .
വീണ്ടും ഡോക്ടറെ സമീപിച്ചപ്പോൾ ചിക്കൻപോക്സാണെന്ന് പറഞ്ഞു മറ്റൊരു മരുന്നും ഇൻജക്‌ഷനും നൽകി. വീട്ടിലെത്തിയ ശേഷം അവസ്ഥ കൂടുതൽ മോശമായി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
മരുന്നിന്റെ അലർജിയാണ് ജെസിമോളുടെ അവസ്ഥയ്‌ക്കു കാരണമെന്നാണ് ചികിത്സിച്ച ഡോക്ടറുടെ വിശദീകരണം. അപൂർവമായി കാണുന്ന ‘സ്റ്റീഫൻ ജോൺസൺ സിൻഡ്രോം’ എന്ന അവസ്ഥയാണിതെന്നാണ് സൂപ്രണ്ട് ഡോ.കെ.ആർ. സുനിൽകുമാർ പറയുന്നത് .
എന്നാൽ ചികിത്സാപ്പിഴവ് മാത്രമല്ല ഡോക്ടറുടെ സമീപനത്തിലും മനുഷ്യത്വം ഉണ്ടായില്ലെന്ന് ജെസിമോൾ പറഞ്ഞു . സംഭവത്തിൽ കൊട്ടാരക്കര പോലീസ് ഡോക്ടർക്കെതിരെ കേസെടുത്തു. ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
















Comments