പ്രണവ് മോഹൻലാൽ നായകനാവുന്ന ഹൃദയത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി .മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യൻ നിര്‍മിക്കുന്ന ചിത്രം വിനീത് ശ്രീനിവാസനാണ് സംവിധാനം ചെയ്യുന്നത് .
ക്യാമ്പസ് പശ്ചാത്തലവും , പ്രണയവും , സൗഹൃദവും ചേരുവകളാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന . കല്യാണി പ്രിയദർശൻ ,ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. അജു വർഗീസും മുഖ്യ വേഷത്തിലെത്തുന്നുണ്ട് .
ചിത്രം ജനുവരി 21ന് തിയറ്ററുകളിൽ എത്തും .
Comments