വഡോദര : അമേരിക്കൻ ഫെഡറേഷൻ ഓഫ് മുസ്ലീംസ് ഓഫ് ഇന്ത്യൻ ഒറിജിന്റെ എഫ്‌സിആർഎ ലൈസൻസ് റദ്ദാക്കി ആഭ്യന്തര മന്ത്രാലയം . പൗരത്വനിയമ പ്രതിഷേധങ്ങൾക്ക് വിദേശ ഫണ്ട് ഉപയോഗിച്ച് ധനസഹായം നൽകിയതായും, അനധികൃത മതപരിവർത്തനം നടത്തിയതായും കണ്ടെത്തിയതിനെ തുടർന്നാണ് ചാരിറ്റബിൾ ട്രസ്റ്റിന്റെ എഫ്‌സിആർഎ ലൈസൻസ് റദ്ദാക്കിയത്. വഡോദര പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിയമവിരുദ്ധമായ ഇസ്ലാമിക പ്രവർത്തനങ്ങൾക്കായി സംഘടന വിദേശ ഫണ്ടുകൾ തട്ടിയെടുക്കുകയാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു . യുകെയിൽ നിന്ന് ലഭിച്ച വിദേശ ഫണ്ടുകൾ വൻതോതിലുള്ള പരിവർത്തന പ്രവർത്തനങ്ങൾക്കായി സംഘടന ഉപയോഗിച്ചതായി 2021 ജൂലൈയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
എൻജിഒയുടെ അഭ്യുദയകാംക്ഷികളായ അബ്ദുല്ല ഫെഫ്ദാവാല, മുസ്തഫ തനവാല എന്നിവർക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളും വഡോദര പൊലീസ് ആരംഭിച്ചിട്ടുണ്ട്. 2016 നും 2021 നും ഇടയിൽ എൻജിഒയുടെ മാനേജിംഗ് ട്രസ്റ്റി സലാഹുദ്ദീൻ ഷെയ്ഖിന് ഇരുവരും ഹവാല വഴി പണം അയച്ചിരുന്നതായും കണ്ടെത്തി. ബറൂച്ച് ജില്ലയിലെ രണ്ട് വ്യക്തികൾക്ക് ഇസ്‌ലാമിലേക്ക് അനധികൃതമായി മതപരിവർത്തനം നടത്തുന്നതിന് ഷെയ്ഖ് പണം നൽകിയതായും അന്വേഷണത്തിൽ തെളിഞ്ഞു.
സലാഹുദ്ദീൻ ഷെയ്ഖ് നിയമവിരുദ്ധമായി മതപരിവർത്തനം നടത്തിയെന്ന് യുപി പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് കഴിഞ്ഞ വർഷം കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് എൻജിഒയ്‌ക്കെതിരെ വഡോദര പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചത് . അന്വേഷണത്തിൽ, പ്രധാനമായും യുകെയിലെ അൽ ഫലാഹ് ട്രസ്റ്റിൽ നിന്ന് മറ്റ് ചില ബിനാമികളുമായി ചേർന്ന് എൻജിഒ 19 കോടിയോളം വിദേശ ഫണ്ട് തട്ടിയെടുത്തതായി എസ്ഐടി കണ്ടെത്തി.
അന്വേഷണത്തിനിടെ അൽ ഫലാഹ് ട്രസ്റ്റ് അധികൃതരെയും എസ്ഐടി വിളിച്ചുവരുത്താൻ നോട്ടീസ് നൽകിയിരുന്നു . ദുബായ് വഴി 60 കോടിയോളം രൂപയുടെ ഹവാല ഇടപാട് നടത്തിയ കേസിലാണ് ഇവർ കൂട്ടുപ്രതികളായുള്ളത് . ദുബായിൽ നിന്നുള്ള മറ്റൊരു പ്രതി തനവാലയെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിരുന്നു . എന്നാൽ സമൻസിനോട് ഇവർ പ്രതികരിച്ചില്ല, തുടർന്നാണ് പോലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ ആരംഭിച്ചത് .
വിദേശ ഫണ്ട് ദുരുപയോഗവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതായി ക്രൈം അസിസ്റ്റന്റ് വഡോദര സിറ്റി പോലീസ് കമ്മീഷണർ ഡിഎസ് ചൗഹാൻ പറഞ്ഞു . ട്രസ്റ്റിന്റെ വിദേശ ഫണ്ടുകളുടെ ദുരുപയോഗത്തെക്കുറിച്ച് ഇന്റലിജൻസ് ബ്യൂറോയെയും അറിയിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ മതപരിവർത്തനങ്ങൾ, മസ്ജിദുകളുടെ നിർമ്മാണം, കശ്മീരിലെയും ഇന്ത്യ-നേപ്പാൾ അതിർത്തിയിലെയും വിവിധ പ്രവർത്തനങ്ങൾക്ക് വ്യക്തികൾക്ക് ധനസഹായം നൽകുന്നതുൾപ്പെടെയുള്ള വിവിധ ഇസ്ലാമിക പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനാണ് പണം സംഘടന പണം നൽകിയിരുന്നത് .
2020ലെ ഡൽഹി കലാപങ്ങൾ, സിഎഎ പ്രതിഷേധങ്ങൾ, ഒപ്പം ഇസ്‌ലാമിനെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കും സംഘടന ഫണ്ട് നൽകിയതായി പോലീസ് പറഞ്ഞു . ഹിന്ദു സമുദായത്തിലെ ആളുകളെ ഇസ്‌ലാമിലേക്ക് നിയമവിരുദ്ധമായി മതപരിവർത്തനം നടത്തുന്നതിലും എൻജിഒയ്‌ക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് .
















Comments