ഇസ്ലാമാബാദ് : പാകിസ്താനിൽ മതനിന്ദയാരോപിച്ച് യുവതിയ്‌ക്ക് വധശിക്ഷ വിധിച്ച് കോടതി. മുഹമ്മദ് നബിയെ പരിഹസിച്ചുകൊണ്ട് വാട്‌സ്ആപ്പിൽ സന്ദേശവും കാർട്ടൂൺ ചിത്രവും അയച്ചുവെന്നാരോപിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. 26 കാരിയായ അനീഖ അറ്റീഖിനെതിരെയാണ് നടപടി. 20 വർഷത്തെ കഠിന തടവിന് ശേഷം വധശിക്ഷ നടപ്പാക്കണമെന്ന് കോടതി പറഞ്ഞു.
2019 ലാണ് സംഭവം. മൊബൈൽ ഗേമിംഗ് ആപ്പിലൂടെയാണ് അനീഖ മറ്റൊരു പാകിസ്താനിയെ പരിചയപ്പെട്ടത്. തുടർന്ന് ഇയാളുമായി വാട്‌സ്ആപ്പിൽ ബന്ധപ്പെടാൻ ആരംഭിച്ചു. ഇയാളാണ് യുവതിക്കെതിരെ പരാതി നൽകിയത്. അനീഖ മുഹമ്മദ് നബിയെ നിന്ദിക്കുകയും നബിയുടെ കാർട്ടൂൺ ചിത്രം പങ്കുവെയ്‌ക്കുകയും ചെയ്‌തെന്നാണ് ഇയാൾ പറയുന്നത്.
2020 മെയിലാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തത്. തുടർന്ന് 20 വർഷം കഠിന തടവും തൂക്കുകയറും വിധിച്ചു. പാകിസ്താനിൽ മതനിന്ദ എന്നത് വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
















Comments