പാലക്കാട് : ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ ചിത്രത്തിന് ആശംസ അറിയിച്ച സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിച്ച സംഭവത്തിൽ നടി മഞ്ജു വാര്യർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. നടിയുടെ നിലപാട് മാറ്റത്തിനെതിരെ വൻ വിമർശനമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയർന്നത്.
ഇപ്പോൾ ഇക്കാര്യത്തിൽ രാഷ്‌ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരും രംഗത്തെത്തി . സിനിമയ്‌ക്ക് ആശംസാ പോസ്റ്റിടുകയും സിനിമ ഇറങ്ങുമ്പോൾ പോസ്റ്റ് മുക്കുകയും ചെയ്യുന്ന താരത്തിന്റെ നിലപാടിനെ ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നുണ്ട്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
സിനിമയ്‌ക്ക് ആശംസാ പോസ്റ്റിടുക.
സിനിമ ഇറങ്ങുമ്പോൾ പോസ്റ്റ് മുക്കുക.
വേറൊരു പോസ്റ്റിൽ പൊങ്കാല ഏറ്റുവാങ്ങുക.
ശേഷം ആ പോസ്റ്റും മുക്കുക.
ഹൗ, നിലപാട്!
ല്യാഡി ശൂപ്പർ ശുഡാപ്പി ശ്റ്റാർ!- ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
















Comments