രാജ്യത്താകമാനം മിന്നൽ മുരളി എന്ന മലയാള ചിത്രം തീർത്ത ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം, ഇന്ത്യക്ക് പുറത്തും തരംഗം സൃഷ്ടിച്ച വാർത്തകൾ ഇതിനോടകം പുറത്തു വന്നതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വീഡിയോയിൽ ടൊവിനോ അടക്കമുള്ളവർ അവരുടെ അഭിപ്രായങ്ങൾ പങ്കുവെയ്‌ക്കുന്നു. ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടറും അനുഭവങ്ങൾ പങ്കുവെയ്‌ക്കുന്നുണ്ട്. സ്‌ക്രീനിൽ കണ്ട രംഗങ്ങൾ എങ്ങനെയാണ് ഷൂട്ട് ചെയ്തതെന്ന് അറിയുന്നത് വളരെ കൗതുകകരമാണ് എന്നാണ് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നത്.
സോഫിയ പോളാണ് മിന്നൽ മുരളി നിർമ്മിച്ചിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചത്. സമീർ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വ്‌ളാദ് റിംബർഗ് ആണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ.
















Comments