ഐസ്‌വാൾ: രാജ്യവിരുദ്ധ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ വീണ്ടും വിജയഗാഥ രചിച്ച് അസം റൈഫിൾസ്. മിസോറമിൽ നടത്തിയ പരിശോധനയിൽ ഒരു യുദ്ധം നടത്താൻ കെൽപ്പുള്ള സ്‌ഫോടക വസതുക്കളുടെ ശേഖരം പിടികൂടിയതായി പോലീസ് അറിയിച്ചു. 2,500 കിലോ ഭാരം വരുന്ന സ്‌ഫോടക വസ്തുക്കളാണ് അസം റൈഫിൾസ് പോലീസിന്റെ സഹായത്തോടെ പിടികൂടിയത്.
വ്യാഴാഴ്ചയാണ് പരിശോധന ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അന്വേഷണത്തിൽ അസം റൈഫിൾസിനോടൊപ്പം ടിപ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും പങ്കുച്ചേർന്നിരുന്നു. മിസോറമിലെ സൈഹ ജില്ലയിലുള്ള സാവൻഗ്ലിങ് ഗ്രാമത്തിലായിരുന്നു സംഭവം.
വലിയ അളവിൽ സ്‌ഫോടക വസ്തുക്കളുമായി ഒരു മിനി ട്രക്ക് സഞ്ചരിക്കുന്നുണ്ടെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. അന്വേഷണത്തിനൊടുവിൽ ട്രക്കും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. സംഭവത്തിൽ മൂന്ന് പേർ പിടിയിലാണ്. കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ അനവധിയാളുകളുടെ ജീവനെടുക്കാൻ ശേഷിയുള്ളവയാണെന്ന് പോലീസ് വ്യക്തമാക്കി.
Comments