തിരുവനന്തപുരം: കൊറോണ രോഗികളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തുന്ന സംസ്ഥാനത്ത് മരണസംഖ്യയും ഉയരുന്നു. പുതുവർഷം ആരംഭിച്ച് 23 ദിവസങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 608 കൊറോണ മരണങ്ങളാണ്. കഴിഞ്ഞ ദിവസം 70 മരണം റിപ്പോർട്ട് ചെയ്തിരുന്നു
ഗുരുതര രോഗമുള്ളവർ, പ്രമേഹബാധിതർ, ജീവിത ശൈലി രോഗങ്ങളുള്ളവർ എന്നിവരാണ് മരിച്ചവരിൽ അധികവും. രോഗവ്യാപനം കൂടുന്നതിന് ആനുപാതികമായി ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. അതേസമയം ഐസിയു കിടക്കകളിലെ രോഗികളുടെ എണ്ണം 57 ശതമാനവും വെന്റിലേറ്റർ സഹായം ആവശ്യമുളളവരുടെ എണ്ണം 23 ശതമാനവും വർദ്ധിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസം 45,000ത്തിലധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർദ്ധിക്കുകയാണ്. ടിപിആർ 43 ശതമാനം കവിഞ്ഞു. ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരം, എറണാകുളം ജില്ലയിലാണ്.
വൈറസ് വ്യാപനം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ. അല്ലാത്ത യാത്രകൾക്ക് കാരണം ബോധിപ്പിക്കണം.
















Comments