ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്യ്രസമര ചരിത്രത്തിൽ നേതാജിക്കുണ്ടായിരുന്ന മഹത്തായ പങ്കിനെക്കുറിച്ചും യോഗി പരാമർശിച്ചു.
ഇന്ത്യയുടെ സ്വാതന്ത്യ്രസമര ചരിത്രത്തിലെ മഹാനായ ഹീറോ.. ആസാദ് ഹിന്ദ് ഫൗജിന്റെ നേതാവ്.. ‘എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ എന്ന് പ്രഖ്യാപിച്ച നേതാജി.. പരാക്രം ദിവസായി ആചരിക്കുന്ന ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമെന്നും യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു.
भारतीय स्वाधीनता संग्राम के महानायक, 'आजाद हिन्द फौज' के नेतृत्वकर्ता, 'तुम मुझे खून दो, मैं तुम्हें आजादी दूंगा' जैसे अमर स्वाधीनता मंत्र के उद्घोषक, 'नेताजी' सुभाष चन्द्र बोस की जयंती 'पराक्रम दिवस' पर उन्हें कोटिश: नमन।
जय हिंद!
— Yogi Adityanath (@myogiadityanath) January 23, 2022
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പരാക്രം ദിവസായ ഇന്ന് ഏവർക്കും ആശംസകൾ നേരുന്നതായി അറിയിച്ചു. ധീരതയുടെ പ്രതിരൂപമായ നേതാജി സുഭാഷ് ചന്ദ്രബോസിനെ ഈ അവസരത്തിൽ നമിക്കുകയാണ്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കായി അദ്ദേഹം ഏറെ ദൂരം സഞ്ചരിച്ചിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾ നമ്മെ പ്രചോദിപ്പിച്ച് കൊണ്ടേയിരിക്കുമെന്നും രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.
Greetings to you on ‘Parakram Diwas’. I bow to the epitome of courage and valour, Netaji Subhash Chandra Bose on this occasion.
He went to great lengths while fighting for the freedom of his motherland. His contribution in India’s freedom struggle continues to inspire us.
— Rajnath Singh (@rajnathsingh) January 23, 2022
നേതാജിയുടെ 125-ാം ജന്മവാർഷികത്തിന്റെ ഭാഗമായി രാജ്യത്ത് ഒരു വർഷം നീളുന്ന പരിപാടികൾക്കാണ് തുടക്കമിട്ടത്. സാധാരണ ജനുവരി 24 മുതൽ തുടങ്ങാറുള്ള റിപ്പബ്ലിക് ദിനാഘോഷങ്ങൾ നേതാജിയുടെ ജന്മദിനം പരിഗണിച്ച് 23 മുതൽ ആരംഭിച്ചു. വൈകിട്ട് ആറിന് ഇന്ത്യാഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമയുടെ അനാച്ഛാദനവും പ്രധാനമന്ത്രി നടത്തും.
















Comments