ബെർലിൻ : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് മകൾ അനിത ബോസിന് വൻ സ്വീകരണമൊരുക്കി ജർമനിയിലെ ഇന്ത്യൻ എംബസി. മക്കൾക്കൊപ്പമാണ് അനിത ബോസ് ഇന്ത്യ ഹൗസിൽ നടന്ന വിരുന്നിൽ പങ്കെടുത്തത്. ജർമ്മനിയിലെ ഇന്ത്യൻ എംബസി തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.
‘നേതാജിയുടെ 125-ാം ജന്മവാർഷികമായ പരാക്രം ദിവസിൽ വിദേശ രാജ്യത്തുള്ള അദ്ദേഹത്തിന്റെ മകൾ അനിത ബോസും ഗസ്റ്റ് ബുക്കിൽ കയ്യൊപ്പ് പതിപ്പിച്ചു. ജയ് ഹിന്ദ്’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നേതാജിയുടെ കുടുംബാംഗങ്ങളും മറ്റ് ഉദ്യോഗസ്ഥരും കൂടെയുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
#AmbHarishParvathaneni hosted Dr Anita Bose Pfaff for dinner at #IndiaHouse on the eve of 125th Birth Anniversary of Netaji Subhas Chandra Bose #ParakramDiwas. Dr Anita Bose Pfaff, an Overseas Citizen of #India signed off the guest book #JaiHind pic.twitter.com/LolkGn3xoG
— India in Germany (@eoiberlin) January 22, 2022
നേതാജിയുടെ കൊച്ചു മകളും കൊച്ചു മകനും വിരുന്നിൽ പങ്കെടുത്തിരുന്നു. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സ്വാതന്ത്ര്യ സമര സേനാനിയാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ്. അദ്ദേഹത്തിന്റെ ഓർമ്മയ്‌ക്കായി ഇന്ത്യ ഗേറ്റിൽ നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദനം നിർവഹിച്ചത്.
















Comments