കൊച്ചി : വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹൃദയം മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലിന്റേയും കല്യാണി പ്രിയദര്‍ശന്റേയും ദര്‍ശന രാജേന്ദ്രന്റേയും പ്രകടനമുള്‍പ്പെടെ സിനിമ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അതേസമയം ചിത്രത്തെ പറ്റി ഫേസ്ബുക്ക് പേജില്‍ സംവിധായകന്‍ ജൂഡ് ആന്റണി പങ്കുവെച്ച പോസ്റ്റും അതിന് അദ്ദേഹം നല്‍കിയ കമന്റും ചര്‍ച്ചയാവുകയാണ്.
സ്വന്തം പേജില്‍ ഹൃദയത്തിന്റെ പോസ്റ്ററാണ് ജൂഡ് പങ്കുവെച്ചത്. പോസ്റ്റിന് കീഴില്‍ വന്ന ‘എത്ര കിട്ടി’ എന്ന കമന്റിന് ‘താങ്കള്‍ക്ക് പ്രകൃതി ടീമില്‍ നിന്ന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍’ എന്നാണ് ജൂഡ് കുറിച്ചത്. ജൂഡിന്റെ മറുപടിക്ക് പിന്നാലെ പ്രകൃതി ടീം ആരെണെന്നും എന്താണെന്നും പറഞ്ഞു കൊണ്ട് നിരവധി കമന്റുകളാണ് നിറയുന്നത്. ജൂഡിന്റെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ടും വൈറലാവുകയാണ്.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിച്ചത്. മെറിലാന്‍ഡ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്.
















Comments