കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. രണ്ടാം ദിനവും മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ദിലീപ് മടങ്ങിയത്.
കേസുമായി ബന്ധപ്പെട്ട് സംവിധായകൻ റാഫിയെയും ദിലീപിന്റെ നിർമ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷൻഡ് മാനേജറേയും ക്രൈബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. സംവിധായകൻ റാഫി കൈമാറിയ ഓഡിയോയിൽ റാഫിയുടെ ശബ്ദവുമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് റാഫിയെ വിളിച്ചു വരുത്തിയത്.
ദിലീപ് നാളെയും ചോദ്യം ചെയ്യലിന് ഹാജരാകണം. രണ്ടാം ദിനം ചോദ്യം ചെയ്യൽ പൂർത്തിയാകുമ്പോൾ ഇതോടെ 22 മണിക്കൂറാണ് ക്രൈബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. മൂന്ന് ദിവസത്തെ സമയപരിധിയാണ് ചോദ്യം ചെയ്യലിനായി കോടതി അനുവദിച്ചിരുന്നത്. ഇത് നാളെ പൂർത്തിയാകും.
ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ കളമശേരിയിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
















Comments