ന്യൂഡൽഹി: ലോകത്തിൽ മറ്റ് മതങ്ങളേയും അംഗീകരിക്കുന്ന ഏക രാജ്യമാണ് ഇന്ത്യയെന്ന് ഇസ്രായേൽ. ഇന്ത്യയിൽ മറ്റ് മതങ്ങളോട് പ്രത്യേകിച്ച് വൈദേശിക സെമിറ്റിക് മതങ്ങളോട് യാതൊരുവിധ വേർതിരിവും ഉണ്ടായിട്ടില്ല. ഒരുകാലത്തും മതവിദ്വേഷത്തിന്റെ ക്രൂരതകൾ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ഇത് ലോകത്തെ മറ്റൊരു രാജ്യത്തും കാണാനാകില്ലെന്നും ഇസ്രായേൽ സ്ഥാനപതി നോആർ ഗിലോൺ പറഞ്ഞു.
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദത്തിന്റെ കെട്ടുറപ്പ് സമാനതകളി ല്ലാത്തതാണ്. ഔദ്യോഗികമായി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധ ത്തിന്റെ 30-ാം വർഷം ആഘോഷിക്കുന്നതിന്റെ സന്തോഷവും ഗിലോൺ പങ്കുവെച്ചു.1992 ജനുവരി 29നാണ് ഇന്ത്യ-ഇസ്രായേൽ സമ്പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിക്കപ്പെടുന്നത്. ഇതിന്റെ സ്മരണാർത്ഥം സ്റ്റാർ ഡേവിഡ് എന്ന ഇസ്രായേ ലിന്റെ ഔദ്യോഗിക മുദ്രയും ഇന്ത്യയുടെ അശോകചക്രവും ചേർത്തുള്ള സംയുക്ത ലോഗോയും ഇസ്രായേൽ പുറത്തിറക്കി.
ജൂതസമൂഹം ലോകത്തിലെല്ലായിടത്തും കടുത്ത അവഗണനയും അക്രമവും നേരിട്ടവരാണ്. ഇന്നും പലയിടത്തും സമാന സംഭവങ്ങൾ ആവർത്തിക്കുന്നു. എന്നാൽ ഇന്ത്യയുടെ 2000 വർഷത്തെ ജൂതസമൂഹവുമായി ബന്ധപ്പെട്ട ചരിത്രത്തിലെവിടേയും അത്തരം ഒരു കറുത്തഏടില്ലെന്നതാണ് ഇസ്രയേലിന് ഇന്ത്യയെ പ്രിയങ്കരിയാക്കുന്നതെന്നും ഗിലോൺ പറഞ്ഞു.
ലോകമഹായുദ്ധ സമയത്ത് വീരമൃത്യുവരിച്ച 900 ഇന്ത്യൻ സൈനികർ ഇസ്രായേലിന്റെ മണ്ണിലാണ് ഉറങ്ങുന്നത്. അവരുടെ സ്മാരകം ഏറെ പ്രാധാന്യ ത്തോടെ സംരക്ഷിക്കുന്നുണ്ടെന്നും ഗിലോൺ പറഞ്ഞു. ഇന്തോ-ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിട്ടാണ് അന്ന് ഇന്ത്യയും ഇസ്രയേൽ ജനതയും പോരാടിയതെന്നും ഗിലോൺ ഓർമ്മിപ്പിച്ചു.
ഇസ്രായേലിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെൻ ഗുറിയോണിന്റെ മുറിയിൽ മഹാത്മാഗാന്ധിയുടെ ചിത്രമാണ് സ്ഥാപിച്ചിരുന്നതെന്നും ജനാധിപത്യ ത്തോടും ഇന്ത്യയോടും ഇസ്രയേലിനുള്ള സ്‌നേഹം കാണിക്കുന്നതാണ് ആ ബഹുമാനമെന്നും ഗിലോൺ കൂട്ടിച്ചേർത്തു.
















Comments