കൊച്ചി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി.കരുമാലൂർ മാമ്പ്ര ഭാഗത്ത് പള്ളത്ത് വീട്ടിൽ താരിസിനെയാണ്(26) കാപ്പ ചുമത്തി ആറുമാസത്തേക്ക് റൂറൽ ജില്ലയിൽ നിന്നും നാടുകടത്തിയത്.
ജില്ല പോലീസ് മേധാവി ജെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.കൊലപാതകശ്രം,അടിപിടി,മയക്കുമരുന്ന്, സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും അനധികൃതമായി കൈവശം വയ്‌ക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് താരിസ്.
2021 സെപ്തംബറിൽ വെളിയത്തുനാട് ഭാഗത്ത് വച്ച് ഇബ്രാഹിം എന്നയാളുടെ കാറിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി 34 പേരെ കാപ്പ ചുമത്തി നാടുകടത്തിയെന്നും 32 പേരെ ജയിലിൽ അടച്ചുവെന്നും എസ്പി കെ കാർത്തിക് വ്യക്തമാക്കി.
















Comments