മുംബൈ:ബിസിസിഐയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ വിരാട് കോഹ്ലിയും തമ്മിലുള്ള പ്രശ്നങ്ങൾ എത്രയും വേഗം ഒരുമിച്ചിരുന്നോ അല്ലാതെയോ ചർച്ച നടത്തി പരിഹരിക്കണമെന്നു ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് ആവശ്യപ്പെട്ടു.
രണ്ടു പേരും തമ്മിലുള്ള പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാൻ ബിസിസിഐയുംകോഹ്ലിയും ശ്രമിക്കണം. ഫോണെടുത്ത് വിളിച്ച് ഇരുകൂട്ടരും പസ്പരം സംസാരിച്ചെങ്കിൽ മാത്രമേ പ്രശ്നം തീർപ്പാവുകയുള്ളൂ. രാജ്യത്തെയും ടീമിനെയും നിങ്ങൾ മറ്റെന്തിനേക്കാൾ മുന്നിൽ വയ്‌ക്കണം.
തുടക്കകാലത്തു ആഗ്രഹിച്ചതെല്ലാം എനിക്കും ബോർഡിൽ നിന്നും ലഭിച്ചിരുന്നു. പക്ഷെ ചില സമയങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്നത് ലഭിക്കണമെന്നില്ല. അതിനർഥം നിങ്ങൾ ക്യാപ്റ്റൻ സ്ഥാനം വിടുകയെന്നല്ല. കോഹ്ലി ഇതു കൊണ്ടാണ് ക്യാപ്റ്റൻസി രാജിവച്ചതെങ്കിൽ എന്താണ് പറയേണ്ടതെന്നു എനിക്കറിയില്ല. അദ്ദേഹം ഗംഭീര ക്രിക്കറ്ററാണ്. കോഹ്ലിയുടെ കളി കാണാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. കൂടുതൽ കൂടുതൽ റൺസ് അദ്ദേഹം ഇനിയും നേടണമന്നും കപിൽ പറഞ്ഞു
കഴിഞ്ഞ അഞ്ചു മാസത്തോളമായി ക്യാപ്റ്റൻസി വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് കലുഷിതമായിരിക്കുകയാണ്. കഴിഞ്ഞ നവംബറിൽ നടന്ന ടി20 ലോകകപ്പിനു ശേഷം കോഹ്ലി ടി20 ഫോർമാറ്റിലെ നായകസ്ഥാനം ഒഴിഞ്ഞതിനു ശേഷമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനത്തു തുടരാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.
കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും ചേതൻ ശർമയുടെ കീഴിലുള്ള സെലക്ഷൻ കമ്മിറ്റിയും ബിസിസിഐയും ചേർന്നു നീക്കുകയായിരുന്നു. നിശ്ചിത ഓവർ ക്രിക്കറ്റിൽ രണ്ടു പേർ ടീമിനെ നയിക്കുന്നത് ഉചിതമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനു പിന്നാലെ ബിസിസിഐ പ്രസിഡന്റ് വിശദീകരണവുമായി രംഗത്തു വന്നു. കോലിയോടു ഇതേക്കുറിച്ച് നേരത്തേ തന്നെ സംസാരിച്ചിരുന്നതായും ടി20 ലോകകപ്പിനു ശേഷം ക്യാപ്റ്റൻ സ്ഥാനം രാജിവയ്‌ക്കുകയാണെന്നു അറിയിച്ചപ്പോൾ താനുൾപ്പെടെ ബോർഡിലെ എല്ലാവരും അതു പാടില്ലെന്നു അഭ്യർഥിച്ചിരുന്നുവെന്നും ഗാംഗുലി വിശദീകരിച്ചിരുന്നു.
ഇതിനു ശേഷംകോഹ്ലി വിളിച്ചുചേർത്ത വാർത്താസമ്മേളനം വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. ഏകദിന ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ടു തന്നോടു നേരത്തേ സംസാരിച്ചിട്ടില്ലെന്നും പ്രഖ്യാപനത്തിനു കുറച്ചു മുമ്പ് മാത്രമാണ് സെലക്ടർമാർ ഇക്കാര്യം തന്നെ വിളിച്ച് അറിയിച്ചതെനന്നും അദ്ദേഹം തുറന്നടിച്ചു. മാത്രമല്ല ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുന്നതായി അറിയിച്ചപ്പോൾ വളരെ നല്ല രീതിയിലാണ് ബിസിസിഐ വൃത്തങ്ങൾ പ്രതിരിച്ചതെന്നും സ്ഥാനമൊഴിയരുതെന്നു ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും കോഹ്ലി വ്യക്തമാക്കി.
















Comments